Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ നിന്ന് രണ്ടായിരത്തി ഇരുപത്തിയഞ്ചിലെ ഹജ്ജിനായി രജിസ്റ്റർ ചെയ്‌തത്‌ 39,500ലധികം പേർ

23 Nov 2024 22:07 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിൽ നിന്ന് രണ്ടായിരത്തി ഇരുപത്തിയഞ്ചിലെ ഹജ്ജിനായി രജിസ്റ്റർ ചെയ്ത് 39,500ലധികം പേർ. 14000 പേർക്കാണ് ഇത്തവണ ഹജ്ജിനായി അവസരമുണ്ടാവുക. നവംബർ 17 വരെയായിരുന്നു ഒമാൻ എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യാനുള്ള അവസരാമുണ്ടായിരുന്നത്.

അപേഷകരിൽനിന്ന് നറുക്കെടുപ്പ് വഴിയാണ് തെരഞ്ഞെടുക്കുക. ഒമാനികൾക്ക് 13,098ഉം, വിദേശികൾക്കായി 470 സീറ്റും മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 13,586 അപേക്ഷകരെയാണ് ഹജ്ജിനായി തെരഞ്ഞെടുത്തത്. ഇതിൽ 51 ശതമാനം സ്ത്രീകളായിരുന്നു. 500 വിദേശികൾക്കും അവസരം ലഭിച്ചു. 

കഴിഞ്ഞ വർഷം 63ൽ അധികം മലയാളികൾ ഒമാനിൽനിന്ന് ഹജ്ജിന് പോയിരുന്നു. സുന്നി സെന്റർ വഴി 43 മലയാളികളാണ് ഹജ്ജിന് പോയത്. 2011ന് മുമ്പ് ഒമാനിൽ എത്തിയ വിദേശികൾക്കാണ് കഴിഞ്ഞവർഷം ഒമാൻ ഹജ്ജ് മിഷൻ മുൻഗണന നൽകിയിരുന്നത്. കാഴ്ച വൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും കൂടെ ആളുകൾക്ക് സഹായിയായി പോകാം. അതിന് തടസ്സം ഉണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് സംവിധാനത്തിൽ മുമ്പ് രജിസ്റ്റർ ചെയ്തവരിൽ നിന്നാകും ആളുകളെ തെരഞ്ഞെടുക്കുക.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി 

https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

Tags:

More in Related News