Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 22:12 IST
Share News :
തൃശൂർ :പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്ര സന്നിധിയിൽ നടന്നു വരുന്ന ശതദിന നൃത്തോത്സവത്തിന്റെ 80-ആം ദിവസം ഗുരു ഡോ.വോലൊട്ടി രംഗമണിയും ശിഷ്യകളായ ശ്രീനിക, വൈഷ്ണവി, പ്രവല്ലിക, വൈകര സംഗമിത്രൻ എന്നിവർ അവതരിപ്പിച്ച കൂച്ചുപുടിയിലെ പ്രത്യേക ഇനമായ ചിത്രനടനത്തിൽ സിംഹനന്ദിനി താള ക്രമത്തിൽ സിംഹം, കമലം, മയിൽ, എന്നിവകളെ വെളുത്ത കോലപൊടിയിൽ പാദങ്ങൾ ജതികളെ ആവാഹിച്ചു ചിത്രങ്ങൾ വരക്കുക യുണ്ടായി .ഈ തരത്തിലുള്ള നടനം കേരളത്തിൽ തന്നെ ഇദം പ്രഥമമായി ദേവസ്ഥാനത്തിലെ രംഗമണ്ഡപത്തിലാണ് ചെയ്തത്. ദേവസ്ഥാനാധിപതി ഡോ. ഉണ്ണിസ്വാമികൾ കൂച്ചുപുടി ഗുരുശ്രേഷ്ഠയായ വോലൊട്ടി രംഗമണിയെ ഗുരുപൂജ ചെയ്ത് ആദരിച്ചു ഒപ്പം കലാകാരികൾക്ക് പൊന്നാടയും പ്രശസ്തി പത്രവും ശില്പവും നൽകി ആദരിച്ചു
Follow us on :
More in Related News
Please select your location.