Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ചിത്രരചനാ മത്സരവും ചുവർചിത്ര രചനയും; "കലോത്സവം 2025 "മെയ് 23 ന് വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ നടക്കും.

20 May 2025 22:35 IST

santhosh sharma.v

Share News :

വൈക്കം: തലയാഴം ഉല്ലല കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ

കൂട്ടായ്മയായ കരിയുടെ ഈ വർഷത്തെ കലോത്സവം മെയ് 23ന് വൈക്കം സത്യഗ്രഹ സ്‌മാരക ഹാളിൽ നടക്കും.

വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയ മഹാരഥന്മാരുടെ ചുവർചിത്രങ്ങൾ പുതുക്കി വരച്ചുകൊണ്ടാണ് ഈ വർഷത്തെ കരി കലോത്സവം ആരംഭിക്കുന്നത്. വൈക്കത്തെ അനുഗ്രഹീതരായ ഒരുകൂട്ടം കലാകാരന്മാർ പങ്കെടുക്കും. ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന് നൽകുന്നതിനും പൊതു ജനങ്ങൾക്കും കുട്ടികൾക്കും ചിത്രങ്ങൾ വരയ്ക്കുന്നതിനുമായി ഒരു ഓപ്പൺ ക്യാൻവാസും ഒരുക്കും. എൽ.പി, യു.പി, ഹൈസ്‌കൂൾ കുട്ടികൾക്കായുള്ള ചിത്രരചനാമത്സരവും വൈക്കത്തെ ശ്രദ്ധേയരായ കലാകാരന്മാരുടെ കലാവതരണങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്യും.ലഹരി വിരുദ്ധ ചിത്രരചനയുടെ ഉദ്ഘാടനം ഫാ.റോയ് എം തോട്ടം നിർവ്വഹിക്കും. വൈക്കം എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ സുനിൽ ലഹരി വിരുദ്ധ സന്ദേശം നൽകും. തുടർന്ന് ചിത്രരചനാ മത്സരം, വിവിധ കലാപരിപാടികൾ, പാട്ട്കൂട്ടം എന്നിവ നടക്കും.വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സി.കെ ആശ എം എൽ എ ഉദ്ഘാടനം ചെയ്യും. തൃതല പഞ്ചായത്ത് അംഗങ്ങൾ പ്രസംഗിക്കും.തുടർന്ന് മധു മൂർത്തി സംവിധാനം ചെയ്ത "വിഘടിക്കാതെ വിച്ഛേദിക്കാതെ വിഹായസ്സിലേക്ക് " എന്ന നാടകവും ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. കരി പ്രസിഡൻ്റ്

പ്രൊ. പാർവ്വതി ചന്ദ്രൻ, സെക്രട്ടറി

കെ. ജയചന്ദ്രൻ, പ്രോഗ്രാം കൺവീനർ

ആർട്ടിസ്റ്റ് പ്രഭ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News