Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുപുഷ്പം വായനശാല, ലൈബ്രറി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 35 മത് വാർഷികം

12 May 2025 11:25 IST

PALLIKKARA

Share News :

വള്ളിക്കുന്ന്. : ചെറുപുഷ്പം വായനശാല, ലൈബ്രറി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 35 മത് വാർഷിക ആഘോഷ പരിപാടിയുടെ സാംസ്കാരിക സമ്മേളനം ഡോ.നിധിന്യ പട്ടയിൽ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കോട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി കൃഷ്ണൻ കെ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. സോമനാഥൻ, വി.പി സോമസുന്ദരൻ,എ. വേലായുധൻ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ ഷനൂജും വയോജന സംഗമ ഉദ്ഘാടനം പരപ്പനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരും നിർവഹിച്ചു.

Follow us on :

More in Related News