Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2025 17:59 IST
Share News :
വെള്ളിക്കുളങ്ങര:
കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട വെള്ളിക്കുളങ്ങര അന്നാംപാടം സ്വദേശി നഹാസ് എന്നറിയപ്പെടുന്ന വലിയകത്ത് വീട്ടില്‍ നവാസ് (35 വയസ്സ്) എന്നയാളെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. കാപ്പ ഉത്തരവ് പ്രകാരം എല്ലാ ഞായറാഴ്ചകളിലും വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസ്സര്‍ മുന്‍പാകെ നേരിട്ട് ഹാജറാകണമെന്നുള്ള ഉത്തരവ് ലംഘിച്ചതിനാണ് നവാസിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. വെള്ളിക്കുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ കെ , സബ് ഇൻസ്‌പെക്ടർ അഫ്സൽ എം ഗ്രേഡ് ASI ഷിജു ഗ്രേഡ് സീനിയർ സിവില്‍ പോലീസ് ഓഫീസർ ഡേവിസ് പോലീസുദ്ദ്യോഗസ്ഥരായ
സൈമൺ ബിജേഷ് അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നവാസിനെ അറസ്റ്റ് ചെയ്തത്. നവാസ് 2006 വര്‍ഷത്തില്‍ ഇരിങ്ങാലക്കുടയില്‍ ഒരു കവര്‍ച്ചാ കേസ്സിലും, 2007 വര്‍ഷത്തില്‍ ഇരിങ്ങാലക്കുടയില്‍ വ്യാജരേഖ ചമച്ച കേസ്സിലും, 2021 വര്‍ഷത്തില്‍ കൊടകരയില്‍ വധശ്രമ കേസ്സിലും, 2024 വര്‍ഷത്തില്‍ വെള്ളിക്കുളങ്ങരയില്‍ ഒരു വധശ്രമ കേസ്സിലും ഉള്‍പ്പടെ 13 ഓളം കേസ്സുകളില്‍ പ്രതിയാണ്.
Follow us on :
Tags:
More in Related News
Please select your location.