Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 00:58 IST
Share News :
മസ്‌കറ്റ്: ഒമാനിലെ പ്രമുഖ ഡാറ്റാ സ്റ്റോറേജ് സേവന ദാതാവായ ഗൾഫ്‌ഡോക്സ്, ബ്ലോക്ക്‌ചെയിൻ അടിസ്ഥാനത്തിലുള്ള സുരക്ഷിത ഡിജിറ്റൽ സ്റ്റോറേജിനും ബയോമെട്രിക് ആക്‌സസ് സാങ്കേതികവിദ്യയ്ക്കുമായി പ്രശസ്തമായ സെറനിറ്റിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഒമാനിൽ ആദ്യമായുള്ള ഇത്തരമൊരു സഹകരണം ഭാവി ഡാറ്റാ സുരക്ഷയ്ക്കുള്ള ഒരു പുതിയ ചുവടുവയ്പാണ്.
ഗൾഫ്‌ഡോക്സ് സെറനിറ്റിയുടെ ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യയും ബയോമെട്രിക് ആക്‌സസ് സംവിധാനവും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും നവീനവുമായ ഡാറ്റാ സ്റ്റോറേജ് പരിഹാരങ്ങൾ നൽകും. ഗവൺമെന്റ് സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും അവരുടെ ഡാറ്റ സുരക്ഷിതമായി സംഭരിക്കാനും സൂക്ഷിക്കാനും ഇതിലൂടെ സഹായം ലഭിക്കും. ഈ പങ്കാളിത്തം 2040 ഒമാൻ വിഷന്റെ ലക്ഷ്യങ്ങളോട് തികച്ചും പൊരുത്തപ്പെടുന്നതാണ്. ഡിജിറ്റൽ പരിഷ്‌കരണവും സാമ്പത്തിക വളർച്ചയും ലക്ഷ്യമാക്കിയുള്ള ഈ ദൗത്യം, നവീകരണ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ രാജ്യത്തെ ലോകത്തിനുമുന്നിൽ എത്തിക്കുന്നതിൽ നിർണായകമായ പങ്കു വഹിക്കും.
സുരക്ഷിത ഡാറ്റാ സ്റ്റോറേജിനായി ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിൽ പുതുമ കൊണ്ടുവരുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും സെറനിറ്റിയുമായുള്ള ഈ സഹകരണം ഉപഭോക്താക്കളുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റാൻ തീർച്ചയായും സഹായിക്കുമെന്നും ഗൾഫ്‌ഡോക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാരിസ് അൽ ബലൂഷി പറഞ്ഞു.
ഗൾഫ്‌ഡോക്സുമായി ചേർന്ന്, ഒമാനിലെയും ജിസിസിയിലെയും ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഡാറ്റാ സ്റ്റോറേജ് പരിഹാരങ്ങൾ നൽകുന്നതിൽ അഭിമാനമുണ്ടെന്നും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡാറ്റ സംരക്ഷണം കൂടുതൽ മെച്ചപ്പെടുത്താനാകും എന്ന് സെറനിറ്റി സി ഇ ഒ വെങ്കിട് നാഗ അഭിപ്രായപെട്ടു.
ഗൾഫ്‌ഡോക്സ് ഒമാനിലെ മുൻനിര ഡാറ്റാ സ്റ്റോറേജ് സേവന ദാതാവാണെന്നും ഗവൺമെന്റ് സ്ഥാപനങ്ങൾക്കും കോർപ്പറേറ്റുകൾക്കും വിശ്വസനീയവും സുരക്ഷിതവുമായ ഫിസിക്കൽ, ഡിജിറ്റൽ ഡാറ്റാ മാനേജ്മെന്റ് പരിഹാരങ്ങൾ നൽകുന്നതിലാണ് ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എന്ന് ഗൾഫ്‌ഡോക്സ് കൺട്രി മാനേജർ ശ്രീകുമാർ പ്രസ്താവിച്ചു.
സെറനിറ്റി ഒരു ആഗോള സാങ്കേതികവിദ്യാ സ്ഥാപനമാണെന്നും സുരക്ഷിത ഡാറ്റാ സ്റ്റോറേജിനായി ഏറ്റവും മികച്ച ബ്ലോക്ക്‌ചെയിൻ പരിഹാരങ്ങൾ നൽകുന്ന സ്ഥാപനമായും പ്രശസ്തമാണെന്നും സെറനിറ്റി സി ഒ ഒ ഫർഷ് ഫല്ലാഹ് അഭിപ്രായപ്പെട്ടു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.