Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2025 22:12 IST
Share News :
മസ്‌ക്കറ്റ്: ഒമാനിലെ പ്രമുഖ പ്രവാസി കൂട്ടായ്മകളിൽ ഒന്നായ ഗുബ്ര പ്രവാസി കൂട്ടായ്മയുടെ പ്രഥമ പൊതുയോഗവും എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു.
അന്നം നൽകുന്ന നാടിനോടുള്ള നന്ദിയർപ്പിക്കുന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങളും പ്രവാസികൾക്ക് ശാരീരിക - മാനസിക ഉണർവ് നൽകുന്ന വിവിധ കലാ - സാംസ്‌കാരിക പരിപാടികളും ഉൾപ്പടെ അടുത്ത ഒരു വർഷത്തേക്കുള്ള വിവിധ കർമ്മപദ്ധതികൾക്ക് പൊതുയോഗം രൂപംകൊടുത്തു.
രാജേഷ് കായംകുളത്തിനെ മുഖ്യരക്ഷാധികാരിയായും, വിജി തോമസ് വൈദ്യൻ തേവലക്കരയെ പ്രസിഡന്റായും, ജാസിം കരിക്കോട് വൈസ് പ്രസിഡന്റായും, ജനറൽ സെക്രട്ടറിയായി നൂറുദ്ദീൻ മസ്കറ്റിനെയും, ജോയിൻ സെക്രട്ടറിയായി മുസ്തഫ കാരകാടിനെയും, ട്രഷററായി ബിജു അത്തികയതിനെയും പൊതു യോഗം തിരഞ്ഞെടുത്തു.
കൾച്ചറൽ കോഡിനേറ്റേഴ്സായി സഫീർ, രാധാകൃഷ്ണൻ, മോഹൻദാസ് എന്നിവരെയും. സ്പോർട്സ് കോഡിനേറ്റേഴ്സായി അമീർ പട്ടാമ്പി, ശ്രീജിത്ത്, ബിജു എന്നിവരെയും, ബിനു തങ്കച്ചൻ, രാജേഷ് പി എസ്, ഫൈസൽ, ഷിബു, നിതീഷ്, അനിൽ തോമസ്, അഷറഫ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.