Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് വൈക്കത്ത് വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി.

14 May 2026 20:51 IST

santhosh sharma.v

Share News :

വൈക്കം: മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ കീഴിൽ വിവിധ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. വൈക്കം ടൗണിൽ പ്രകടനത്തിന് ശേഷം പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന സമാപന സമ്മേളനം കെ. പി.സി.സി അംഗം മോഹൻ ഡി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എം. റ്റി അനിൽകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ,വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ്, പി.ഡി. പ്രസാദ്, പി. എസ് പ്രതിഷ്, കെ.വി സുപ്രൻ, ബി.രാജശേവരൻ, കെ. കെ ചന്ദ്രൻ , ബിജിമോൾ, മാധുരി , രതിമോൾ മഹേശൻ, ഗീത പുരുഷൻ തുടങ്ങിയർ പ്രസംഗിച്ചു. വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിലുള്ള ആഹ്ലാദം രേഖപ്പെടുത്തിക്കൊണ്ട് തലയോലപ്പറമ്പ് ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. മറവൻതുരുത്ത്, ചെമ്പ്, വെള്ളൂർ, തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന ആഹ്ലാദപ്രകടനത്തിന് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ ഷിബു, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.വി പ്രസാദ്, അഡ്വ.പി.പി സിബിച്ചൻ, മണ്ഡലം പ്രസിഡൻ്റുമാരായ മോഹൻ കെ. തോട്ടുപുറം, കെ.ഡി.ദേവരാജൻ ,കെ.ജെ.സണ്ണി, വി.സി,ജോഷി, ബ്ലോക്ക് ഭാരവാഹികളായ ആർ. അനീഷ് , എം.ആർ ഷാജി, പോൾ തോമസ്, കുര്യാക്കോസ് തോട്ടത്തിൽ, ധന്യാ സുനിൽ, എസ്.ജയപ്രകാശ്,

അശോകൻ കൂമ്പേൽ, സി.ജി ബിനു, തുടങ്ങിയവർ നേതൃത്വം നൽകി.


Follow us on :

More in Related News