Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിനിമ ഒരു ബിസിനസ് ആണല്ലോ. നടന്റെ വേതനം നമുക്കും വേണമെന്ന് വാശി പിടിക്കാന്‍ കഴിയില്ലെന്ന് ഗ്രേസ് ആന്റണി

31 Aug 2024 12:37 IST

Shafeek cn

Share News :

പലപ്പോഴും തന്റേതായ നിലപാടുകള്‍ തുറന്നു പറയുന്ന ഗ്രേസ് ആന്റണി പ്രതിഫലത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. കാലങ്ങളായി ചര്‍ച്ചയായി കൊണ്ടിരിക്കുന്ന തുല്യവേതനത്തെ കുറിച്ച് ഗ്രേസ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.


''നായകന് ഇത്ര പ്രതിഫലം കൊടുത്തു. എനിക്കും അതേ പ്രതിഫലം വേണം''. അപ്പോള്‍ നിര്‍മാതാക്കള്‍ ചോദിക്കും തങ്ങളുടെ പേരില്‍ ഈ പടം വിറ്റു പോകുമോന്ന്. അങ്ങനെ ചോദിച്ച് കഴിഞ്ഞാല്‍ എനിക്ക് മറുപടിയില്ല. കാരണം ആ പടം വിറ്റു പോകാനുള്ള സോഴ്‌സും കാരണങ്ങളും എല്ലാം കാണുന്നത് ആ നടനിലാണ്. ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്യുമ്പോള്‍ കാരണം സംവിധായകന്‍, രചയിതാവ്, പ്രൊഡക്ഷന്‍ എന്നിവര്‍ അതിനൊരു സെല്ലിംഗ് പോയിന്റ് കണ്ടിട്ടുണ്ടാകും. സിനിമ ഒരു ബിസിനസ് ആണല്ലോ. അപ്പോള്‍ ഒരു നടന്റെ പേരിലാകും സെല്ലിംഗ് നടക്കുക. എന്റെ പേരില്‍ പടം വിറ്റു പോകുന്ന, എന്നെ പ്രധാന കഥാപാത്രമാക്കി പടം ചെയ്യാന്‍ ഒരു പ്രൊഡക്ഷന്‍ വരികയാണെങ്കില്‍ എന്റെ പ്രതിഫലം ഇത്രയാണ് എന്ന് എനിക്ക് പറയാനാകും. നിലവില്‍ ഞാന്‍ അര്‍ഹിക്കുന്ന പ്രതിഫലം എനിക്ക് കിട്ടുന്നുണ്ട്. ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍, അതിലെ നായകനെക്കാള്‍ പ്രതിഫലം ആയിരുന്നു എനിക്ക്. അതും ഒരു പോയിന്റ് ആണ്'', എന്ന് ഗ്രേസ് ആന്റണി പറയുന്നു. ജിഞ്ചര്‍ മീഡിയയോട് ആയിരുന്നു നടിയുടെ പ്രതികരണം.


''ഒരു സിനിമ ചെയ്യുമ്പോള്‍ നമ്മളെക്കാള്‍ പ്രതിഫലം കുറഞ്ഞ അഭിനേതാക്കളും കൂടുതലുള്ള അഭിനേതാക്കളും ഉണ്ടാകും. തമിഴില്‍ കാര്യങ്ങള്‍ പക്ഷേ വ്യത്യസ്തമാണ്. അവിടെയും തുല്യവേതനം പറയാന്‍ പറ്റിയില്ലെങ്കിലും മലയാള സിനിമയെക്കാള്‍ പ്രതിഫലം അവിടെന്ന് നമുക്ക് കിട്ടും. അവിടെ ഉള്ള നിര്‍മാതാക്കള്‍ പൈസ ഇറക്കാന്‍ തയ്യാറാണ്. നമ്മള്‍ ചെയ്യുന്ന വര്‍ക്ക് നല്ലതാണെങ്കില്‍, ക്വാളിറ്റി നല്ലതാണെങ്കില്‍ അതിനുള്ള പ്രതിഫലം നമുക്ക് കിട്ടും. അത് മനസിലാക്കിയിട്ടുള്ള ആളാണ് ഞാന്‍. തുടക്കക്കാലത്ത് എനിക്ക് ബസ് കൂലി പോലും കിട്ടിയിരുന്നില്ല. അതൊരു സ്ട്രഗിളിംഗ് സ്റ്റേജ് ആണ്. അതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇതിനെല്ലാം ശേഷം നമ്മളിലെ അഭിനേതാവിനെ പ്രൂവ് ചെയ്ത് കഴിയുമ്പോഴാണ് നമുക്ക് ചോദിക്കാന്‍ സാധിക്കുക'', എന്നും ?ഗ്രേസ് ആന്റണി പറയുന്നു.

പലപ

Follow us on :

More in Related News