Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2025 17:30 IST
Share News :
കടുത്തുരുത്തി: നാളികേര വികസന ബോർഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലർത്തുന്നവരെ അംഗീകരിക്കുന്നതിനായി നൽകുന്ന ദേശീയ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ പരമ്പരാഗതമായി തെങ്ങു കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലെ മികച്ച നാളികേര കർഷകൻ, പരമ്പരാഗതമായി തെങ്ങു കൃഷി ഇല്ലാത്ത സംസ്ഥാനങ്ങളിലെ മികച്ച നാളികേര കർഷകൻ, മികച്ച നാളികേര സംസ്‌കരണ സംരംഭകൻ, മികച്ച നാളികേര വിജ്ഞാന വ്യാപന ഉദ്യോഗസ്ഥൻ, മികച്ച തെങ്ങ് കയറ്റക്കാരൻ, സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള മികച്ച നാളികേര സംസ്‌കരണ യൂണിറ്റ് എന്നിങ്ങനെ ആറു വിഭാഗങ്ങളിലാണ് അവാർഡ്. https://coconutboard.gov.in/CDBNationalAward_2022-24.htm എന്ന ലിങ്ക് വഴി അപേക്ഷകൾ ഓൺലൈനായി ജനുവരി 15 നകം നൽകണം.
Follow us on :
Tags:
More in Related News
Please select your location.