Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രേക്ഷക സംവാദം...... കളങ്കാവൽ സിനിമ വിജയവഴിയിലെ സവിശേഷ വിശേഷങ്ങളുമായി സിനിമയുടെ പ്രവർത്തകർ തലസ്ഥാനത്ത് 21 ന്

20 Dec 2025 07:38 IST

AJAY THUNDATHIL

Share News :


തിരു: മമ്മൂട്ടിയെന്ന നടനെ വില്ലൻ കഥാപാത്രമാക്കി ഏറെ പ്രദർശനവിജയം നേടിയ കളങ്കാവൽ സിനിമയുടെ വിജയ വിശേഷങ്ങൾ പ്രേക്ഷകരുമായും സിനിമാ പ്രവർത്തകരുമായും പങ്ക് വയ്ക്കാൻ അണിയറ പ്രവർത്തകർ ഡിസംബർ 21 ന് വൈകുന്നേരം 5.30ന്ഏരീസ് പ്ളക്സ് ഇ.ഡി.യു. തിയേറ്ററിലെത്തുന്നു. പ്രേംനസീർ മൂവിക്ലബ്ബാണ് വേദി ഒരുക്കുന്നതെന്ന് പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. സംവാദ ഉൽഘാടനം സൂര്യ കൃഷ്ണമൂർത്തിയും ഉപഹാരസമർപ്ണം നടൻ അലൻസിയാറും നടത്തും. വഞ്ചിയൂർ പ്രവീൺ കുമാർ, ബാലു കിരിയത്ത്, ജോളിമസ്, സബീർ തിരുമല, എസ്. സന്തോഷ്, പനച്ചമൂട് ഷാജഹാൻ എന്നിവർ സംബന്ധിക്കും. ഫിലിം പി.ആർ.ഒ. അജയ് തുണ്ടത്തിൽ മോഡറേറ്ററായി വരുന്ന സംവാദത്തിൽ ചിത്രത്തിൻ്റെ സംവിധായകൻ ജിതിൻ കെ. ജോസ്, തിരകഥാകൃത്ത് ജിഷ്ണു ശ്രീകുമാർ എന്നിവരും അഭിനേതാക്കളും പങ്കെടുക്കും.

Follow us on :

More in Related News