Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2025 18:48 IST
Share News :
തലയോലപ്പറമ്പ് : വിവാഹ ജീവിതത്തിൽ അരനൂറ്റാണ്ടും കാൽ നൂറ്റാണ്ടും പൂർത്തിയാക്കിയ ദമ്പതികളെ തലയോലപ്പറമ്പ് സെന്റ് ജോർജ് ഇടവക സമൂഹം ആദരിച്ചു. മുപ്പത്തി മൂന്ന് ദമ്പതികളാണ് 1975 ലും 2000 ലുമായി ഇടവകയിൽ വിവാഹിതരായത്. വിവാഹ പ്രതിജ്ഞ പുതുക്കി, പരസ്പരം മധുരം നൽകി അവർ സ്നേഹം പങ്കുവെച്ചു. ഇടവക വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ വിവാഹ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ആശീർവാദം നൽകി. ഫാ. ആൽജോ കളപുരക്കൽ ദിവ്യബലി അർപ്പിച്ചു. ജൂബിലറിയന്മാർ ചേർന്ന് കേക്ക് മുറിച്ചു. ഇടവകയുടെ ഉപഹാരങ്ങൾ വികാരിയച്ചൻ കൈമാറി. അനുമോദന സമ്മേളനത്തിൽ സിസ്റ്റർ ഗ്രേസ്ലെറ്റ്, കൈക്കാരന്മാരായ റിൻസൻ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, ആന്റണി ഗീത മണലിൽപറമ്പിൽ, ജിനു നിഷ ചാണ്ടിയിൽ, വക്കച്ചൻ നടുവിലെക്കുറിച്ചി, ഷാജി ഈറ്റത്തോട്, ജോജി റെറ്റി പഴയകടവിൽ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.