Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 12:17 IST
Share News :
ചെന്നൈ: ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ ജനങ്ങൾക്ക് നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം കനത്ത തിരിച്ചടി നൽകുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. 2026ൽ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞു. ഡോ. ബി.ആർ.അംബേദ്കറെ കുറിച്ചുള്ള രചനകൾ സമാഹരിച്ച് വിസികെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ആധവ് അർജുന തയാറാക്കിയ ‘എല്ലോർക്കും തലൈവർ അംബേദ്കർ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു വിജയ്.
ഇപ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന മണിപ്പൂർ വിഷയം കേന്ദ്ര സർക്കാർ അറിഞ്ഞ മട്ടേയില്ല. ശുദ്ധജലത്തിൽ മനുഷ്യ വിസർജ്യം കലർന്ന വേങ്കവയൽ സംഭവത്തിൽ സംസ്ഥാന സർക്കാർ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിജയ് കുറ്റപ്പെടുത്തി. സ്വതന്ത്രവും നീതിപൂർവവുമായ ഒരു തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അംബേദ്കർ ജന്മദിനം രാജ്യം ജനാധിപത്യ അവകാശ ദിനമായി ആചരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നിലവിൽ കൂട്ടുകക്ഷി സർക്കാരിന്റെ സമ്മർദം മൂലം അംബേദ്കറുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നു പോലും പിന്മാറിയ വിസികെ നേതാവ് തിരുമാവളവന്റെ മനസ്സ് എന്നും നമ്മോടൊപ്പം ഉണ്ടാകുമെന്നും വിജയ് പറഞ്ഞു. ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്ന തിരുമാവളവൻ, സഖ്യത്തിൽ നിന്നുള്ള സമ്മർദത്തെ തുടർന്നു പിന്മാറിയെന്നാണു ലഭിക്കുന്ന വിവരം.
Follow us on :
Tags:
More in Related News
Please select your location.