Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർ സയ്യിദ് കോളേജ് അലുംനി ഖത്തർ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു .

13 Mar 2025 03:22 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ സർ സയ്യിദ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ (സ്കോസ ഖത്തർ) ന്റെ ഈ വർഷത്തെ ഇഫ്താർ മീറ്റ് ദോഹ അരോമ റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു, ഖത്തറിന്റെ നാനാ ഭാഗങ്ങളിലായി താമസിക്കുന്ന 1967 നും 2025 ഉം ഇടയിൽ തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ വ്യത്യസ്ത തലമുറയിൽ പെട്ട നിരവധി പൂർവ്വ വിദ്യാർത്ഥികൾ അവരുടെ കുടുംബ സമേതം പരിപാടിയിൽ സംഗമിച്ചു. 25 വർഷങ്ങൾക്ക് മുമ്പ് 2000 ത്തി ഇൽ ആണ് ഖത്തറിൽ താമസിക്കുന്ന സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ’സ്കോസ’ രൂപീകരിച്ചത്. 

വർഷങ്ങൾക്ക് മുമ്പ് ഒരേ ക്ലാസ്മുറിയിൽ ഒരേ ബെഞ്ചിൽ ഇരുന്ന് വിദ്യ നുകർന്നവർ നീണ്ട ഇടവേളക്ക് ശേഷം പരസ്പരം ഓർമകൾ പങ്കുവെച്ചും ബന്ധങ്ങൾ പുതുക്കിയും സൗഹൃദം ഊട്ടിയുറപ്പിച്ചും ഈ പുണ്യമാക്കപ്പെട്ട റമദാൻ മാസത്തെ ഒന്ന് കൂടി ധന്യമാക്കി. ഇഫ്താറിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സ്കോസയുടെ സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിർ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായിയും, കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ഡയറക്ടർ ബോർഡ് അംഗവും സർ സയ്യിദ് കോളേജ് അലുമ്നി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും സ്കോസയുടെ സ്ഥാപക പ്രസിഡന്റും, രക്ഷാധികാരിയുമായ ഡോ.ഹസ്സൻ കുഞ്ഞി ചടങ്ങ് ഉത്ഘാടനം ചെയ്തു.

 ഉദ്ഘാടനത്തെ തുടർന്ന് നടന്ന അനുമോദന പരിപാടിയിൽ ഇന്ത്യൻ എംബസിയുടെ അപ്പെക്സ് ബോഡി ആയ ഐ സി ബി എഫിന്റെ മാനേജിംഗ് കമ്മിറ്റി മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട സർ സയ്യിദ് കോളേജ് പൂർവ വിദ്യാർത്ഥിയും സ്കോസ ഖത്തർ മെമ്പറും കൂടിയായ ജാഫർ തയ്യിലിനെ വേദിയിൽ അനുമോദിച്ചു, സ്കോസ ഖത്തർ ജനറൽ സെക്രട്ടറി ഷൈഫൽ സീന്റകത്തിന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ ട്രഷർ സഹദ് കാർത്തികപള്ളി നന്ദി രേഖപ്പെടുത്തി.


Follow us on :

More in Related News