Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2025 04:50 IST
Share News :
മസ്ക്കറ്റ്: കൂട്ടായ്മ രൂപീകരിച്ച് വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ധാരാളം സാമൂഹിക, സാംസ്ക്കാരിക പരിപാടികൾക്ക് നേതൃത്വം നൽകിയ മസ്ക്കറ്റിലെ ഗൂബ്ര പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ മതസ്തരെയും പങ്കെടുപ്പിച്ചു കൊണ്ട് ഇഫ്താർ വിരുന്നും മാനവ സൗഹൃദ സംഗമവും സംഘടിപ്പിച്ചു.
മതങ്ങൾ കൊണ്ട് മനുഷ്യർക്കിടയിൽ മതിൽക്കെട്ടുകൾ തീർക്കുന്ന ഈ കാലഘട്ടത്തിൽ ഇതുപോലെയുള്ള സ്നേഹ സംഗമങ്ങൾ അനിവാര്യമാണെന്ന് പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് ഇന്ത്യൻ സ്കൂൾ അദ്ധ്യാപകനായ ഡോ. ജിതീഷ് പറഞ്ഞു.
ബിജൂ അത്തിക്കയത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജേഷ് പെരിങ്ങാല സ്വാഗതം പറഞ്ഞു. മതപണ്ഡിതരായ ഉസ്മാൻ സഖ്വാഫി, മൊയീൻ ഫൈസി, റവ. ഫാദർ ലിജൂ തോമസ്, റവ. മോൻസി പി ജേക്കബ്, അഡ്വ. എം. കെ. പ്രസാദ് എന്നീ മുഖ്യാതിഥികളും ജസീം കൊല്ലം, വിജി തോമസ്, ഷിബു, ഫൈസൽ, മുസ്തഫ എന്നിവർ ആശംസാപ്രസംഗവും നടത്തി.
മുപ്പത് വർഷമായി ആമിറാത്തിലെ കബർസ്ഥാനത്തിൽ പതിനൊന്നായിരത്തോളം മൃതശരീരങ്ങളെ മറവ് ചെയ്ത മൂസാക്ക എന്ന പ്രവാസി പിതാവിനെ യോഗത്തിൽ ആദരിച്ചു. നൂറുദ്ദീൻ മസ്ക്കറ്റ് നന്ദിയും പറഞ്ഞു.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.