Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ കുട്ടികൾക്കായി ജോർജിയൻസ് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി.

12 May 2025 13:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : സെന്റ്‌ ജോർജ് പള്ളിയിലെ ജോർജിയൻ ഫുട്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതിയൊരു ഫുട്ബോൾ സംസ്‍കാരം രൂപപ്പെടുത്തുന്നതിനും, പുതു തലമുറയെ കാൽപ്പന്തുകളി പരിശീലിപ്പിക്കുന്നതിനുമായി തലയോലപ്പറമ്പ് സെന്റ്‌ ജോർജ് ഹൈസ്കൂൾ മൈതാനത്ത് തിങ്കളാഴ്ച മുതൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ആറു വയസ് മുതൽ ഒൻപത് വയസ് വരെയുള്ളവർക്കും, പത്തു മുതൽ പതിനാലു വയസ് വരെയുള്ള കുട്ടികൾക്ക് പരിശീലന ക്യാമ്പിൽ പങ്കെടുക്കാം. ബാംഗ്ലൂർ സ്റ്റാലിയൻസ് ഫുട്ബോൾ അക്കാദമിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ടോണി ഐസക്ക് ജോസഫാണ് മുഖ്യ പരിശീലകൻ.. എല്ലാ ദിവസവും രാവിലെ 7മുതൽ 9വരെയും വൈകിട്ട് 4.30മുതൽ 6.30വരെയുമാകും പരിശീലനം. ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9633237859 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.

എല്ലാ കുട്ടികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇടവക വികാരി റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അറിയിച്ചു.

Follow us on :

More in Related News