Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2025 16:01 IST
Share News :
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സലാലയിൽ “ഫ്രീഡം ലൈറ്റ്” എന്ന തലക്കെട്ടിൽ സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു.
സ്വാതന്ത്ര്യത്തിന്റെ മഹത്വവും ജനാധിപത്യത്തിന്റെ മൂല്യവും ശക്തമായി ഓർമ്മിപ്പിച്ചുകൊണ്ട് ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സൗഹൃദസദസ്സിൽ സലാലയിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കൾ സംബന്ധിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്ത യോഗം ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടേണ്ട അനിവാര്യതയെക്കുറിച്ച് സദസ്സിനെ ഓർമ്മപ്പെടുത്തി.
ഐ.ഒ.സി കേരളാ പ്രസിഡന്റ് ഡോ. നിഷ്താർ അദ്ധ്യക്ഷത വഹിച്ച സൗഹൃദ സദസ്സ് മീഡിയ വൺ ബ്യുറോ ചീഫും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശ്രീ.കെ.എ.സലാഹുദ്ധീൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം വെറും ചരിത്രസ്മരണം മാത്രമല്ല, ഇന്നും ജനങ്ങളുടെ ജീവിതത്തിൽ പ്രതിദിനം അനുഭവിക്കപ്പെടേണ്ട ഉത്തരവാദിത്തമാണെന്നും ഭരണഘടനയുടെ സംരക്ഷണവും ജനാധിപത്യത്തിന്റെ നിലനിൽപ്പും ഓരോ പൗരന്റെയും കടമയായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജോയിന്റ് ട്രഷറർ ശ്രീ. റിസാൻ മാസ്റ്റർ വിഷയാവതരണം നടത്തി.
മതേതരത്വവും സഹിഷ്ണുതയും ഇല്ലാതെ രാജ്യത്തിന്റെ പുരോഗതി അസാധ്യമാണ് എന്നും ഭരണഘടനാ സ്ഥാപനങ്ങൾ പക്ഷപാതപരമായി പെരുമാറുന്ന ആനുകാലിക സംഭവങ്ങൾ ജനാധിപത്യ മതേതര റിപബ്ലിക്കിന് ഭീഷണിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ ഫ്ലാഷ് ലൈറ്റുകൾ തെളിയിച്ച് സ്വാതന്ത്ര്യത്തിന്റെ മഹത്വവും ജനാധിപത്യത്തിന്റെ സംരക്ഷണവും പ്രതീകാത്മകമായി ഉയർത്തിപ്പിടിച്ചു.
ഐ.ഒ.സി ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ സ്വാഗതം ആശംസിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ അബ്ദുൽ സലാം (പ്രസിഡന്റ്, കെ.എം.സി.സി സലാല), അബ്ദുള്ളാ മുഹമ്മദ് (പ്രസിഡന്റ്, പ്രവാസി വെൽഫെയർ), അഹമ്മദ് സഖാഫി (ഡെപ്യൂട്ടി പ്രസിഡൻ്റ്, ഐ.സി.എഫ് സലാല), ഹുസൈൻ കാച്ചിലോടി (ട്രഷറർ, കെ.എം.സി.സി), ഇബ്രാഹിം വേളം (ജനറൽ സെക്രട്ടറി, പി.സി.എഫ്), സിനു കൃഷ്ണൻ (കൺവീനർ, സർഗ്ഗവേദി സലാല), റഷീദ് കല്പറ്റ (ജനറൽ സെക്രട്ടറി, കെ.എം.സി.സി), ഷസ്നാ നിസാർ (ജനറൽ സെക്രട്ടറി, കെ.എം.സി.സി വനിതാ വിങ്), അനീഷ് ബി.വി (വർക്കിംഗ് പ്രസിഡന്റ് ഐ.ഒ.സി) സുഹാനാ മുസ്തഫ ഐ.ഓ.സി നാഷണൽ മീഡിയാ കോർഡിനേറ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഐ.ഒ.സി വനിതാ വിഭാഗം ജനറൽ സെക്രട്ടറി രജിഷ ബാബു നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
സ്വാതന്ത്ര്യത്തിന്റെ ആത്മാവും ജനാധിപത്യത്തിന്റെ ഉത്തരവാദിത്വവും ഒരുമിച്ച് വിളിച്ചോതിയ “ഫ്രീഡം ലൈറ്റ്” സലാലയിലെ പ്രവാസി സമൂഹത്തിന് ഒരു പുതുഅനുഭവമായി മാറി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.