Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

11 May 2026 21:36 IST

MUHAMMED POOLAKKADI

Share News :


മടവൂർ: കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗവും മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശ്രദ്ധേയമായി. 


ആരാമ്പ്രം ഗവ. സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

മടവൂർ പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പതിനാലാം വാർഡ് മെമ്പർ സാലിഹ ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 


കോഴിക്കോട് ഗവ. ബീച്ച് ആശുപത്രി നേത്രരോഗ വിഭാഗം ഡോക്ടർ ചിത്ര ക്യാമ്പിനെക്കുറിച്ച് വിശദീകരണം നൽകി.


ചടങ്ങിൽ അസറുദീൻ (12-ാം വാർഡ് മെമ്പർ), ഗിരീഷ് കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, മടവൂർ കുടുംബാരോഗ്യ കേന്ദ്രം), ചോലക്കര മുഹമ്മദ് മാസ്റ്റർ, മുഹമ്മദ് പൂളക്കാടി എന്നിവർ ആശംസകൾ നേർന്നു.


15-ാം വാർഡ് മെമ്പർ സക്കീന മുഹമ്മദ് സ്വാഗതവും, 11-ാം വാർഡ് മെമ്പർ മുഹമ്മദ് സാദിഖ് നന്ദിയും രേഖപ്പെടുത്തി. 


ക്യാമ്പിൽ പങ്കെടുത്ത 98 പേർക്കും വിദഗ്ധ നേത്ര പരിശോധനയും തുടർ ചികിത്സയ്ക്കുള്ള നിർദ്ദേശങ്ങളും നൽകി.

Follow us on :

More in Related News