Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു

27 Dec 2024 00:40 IST

Enlight News Desk

Share News :

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനുള്ള ആദരസൂചകമായി സർക്കാർ വ്യാഴാഴ്ച മുതൽ ഏഴ് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

നാളെ നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കും. 7 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കും. നാളെ രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരും

ഡോ. മൻമോഹൻ സിങ്ങിൻ്റെ സംസ്കാര ചടങ്ങുകൾ രാജ്യത്തിൻ്റെ സമ്പൂർണ്ണ ബഹുമതികളോടെ നടത്തും.

അടുത്ത 7 ദിവസത്തേക്ക് എല്ലാ കോൺഗ്രസ് പരിപാടികളും റദ്ദാക്കിയതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അറിയിച്ചു.

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിയോടുള്ള ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കി.

എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 2025 ജനുവരി 3-ന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും. ഈ വിലാപകാലത്ത് പാർട്ടി പതാക പകുതി താഴ്ത്തിക്കെട്ടും.


Follow us on :

More in Related News