Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈക്കൂലി കേസിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെ പ്രോസിക്യുട്ട് ചെയ്യാൻ ഉത്തരവ്

28 May 2024 21:29 IST

PEERMADE NEWS

Share News :


പീരുമേട്:

കൊക്കയാർ  പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കെ.എൽ ദാനിയേലിനെ പ്രോസിക്യുട്ട് ചെയ്യാൻ ഉത്തരവ് ഇറങ്ങി.വെംപ്ളി സ്വദേശി കൈപ്പൻപ്ലാക്കൽ

മാർട്ടിൻ കുര്യൻ്റെ പക്കൽ നിന്നും പതിനായിരം രൂപ 

ടാർപോളിൻ കുളം നിർമാണ ഫണ്ടിനായി ശുപാർശ കത്ത് നൽകുകയും അതിനായി പതിനായിരം രൂപ സ്വീകരിക്കുകയും ചെയ്ത പരാതിയിൽ ഇടുക്കി വിജിലൻസ് എടുത്ത കേസിലാണ് നടപടി. 11.07.2022 ന് രാവിലെ 11.45 ന് വൈസ് പ്രസിഡൻ്റും

12-ാം വാർഡ് വാർഡ് മെമ്പറുമായിരുന്ന ദാനിയൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പൊതു പ്രവർത്തകൻ എന്നനിലയിൽ കൊക്കയാർ 

പഞ്ചായത്ത് കെട്ടിടത്തിലെ പ്രതിയുടെ ഓഫീസ് ക്യാബിനിൽ വച്ച് പരാതിക്കാരനിൽ നിന്ന് പതിനായിരം രൂപ കൈക്കൂലിയായി വാങ്ങി പരാതിക്കാരന് ശിപാർശ കത്ത് നൽകി. അതുവഴി പൊതുപ്രവർത്തകൻ കൈക്കൂലി വാങ്ങിയ കുറ്റം ചെയ്യതതായി ഇടുക്കി വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യുറോ എടുത്ത കേസിലാണ് ഗവർണ്ണറുടെ ഉത്തരവ്.

Follow us on :

More in Related News