Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'കരൂര്‍ ദുരന്തത്തിന് പിന്നില്‍ മുന്‍മന്ത്രി വി. സെന്തില്‍ ബാലാജി'; ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്ത നിലയില്‍

30 Sep 2025 10:00 IST

Jithu Vijay

Share News :

ചെന്നെ : കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്തെ ടിവികെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പൻ (50) ആണ് ആത്മഹത്യ ചെയ്തത്. അയ്യപ്പൻ മുൻപ് വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ദുരന്തവാർത്തകള്‍ കണ്ട് അയ്യപ്പൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.


അയ്യപ്പന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുറിപ്പില്‍ മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്കെതിരെ ആരോപണമുണ്ട്. സെന്തില്‍ ബാലാജിയുടെ സമ്മർദ്ദം കാരണം കരൂർ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് കുറിപ്പിലുള്ളത്. അയ്യപ്പന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.


കരൂരില്‍ നാല്പത്തിയൊന്നുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ടിവികെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി നിർമല്‍ കുമാർ, കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതില്‍ മതിയഴകനെ ഇന്നലെ രാത്രിയോടെ അറസ്റ്റു ചെയ്തു.


ടിവികെ പ്രസിഡന്റ് വിജയ്‌ക്കെതിരെ കേസെടുത്തിട്ടില്ല. വിജയ്‌യെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന പോസ്റ്ററുകള്‍ കരൂരില്‍ പ്രചരിക്കുന്നുണ്ട്. 'ആള്‍കൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയിയെ ഉടൻ അറസ്റ്റ് ചെയ്യണം', തുടങ്ങിയ പോസ്റ്ററുകളാണ് തമിഴ്നാട് സ്റ്റുഡന്റസ് യൂണിയന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടത്. കരൂർ ദുരന്തത്തെ കുറിച്ച്‌ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിന് രണ്ട് ടിവികെ പ്രവർത്തകരും ഒരു ബിജെപി പ്രവർത്തകനും അറസ്റ്റിലായി.

Follow us on :

More in Related News