Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2026 20:28 IST
Share News :
കടുത്തുരുത്തി:: മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, ഉഴവൂർ ബ്ലോക്ക്, കോട്ടയം ജില്ലാ പഞ്ചായത്ത് എന്നിവയുടെ 2026-27 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ സബ്‌സിഡി പദ്ധതിയിൽ പഞ്ചായത്തിന്‍റെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ക്ഷീരകർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബർ 31ന് അകം ക്ഷീരസംഘങ്ങളിൽ നൽകണം. ക്ഷീരസംഘത്തിൽ പാൽ അളക്കാത്ത കർഷകർ അപേക്ഷയോടൊപ്പം വെറ്റിനറി സർജന്‍റെ സാക്ഷ്യപത്രവും നൽകണം. അപേക്ഷയ്ക്കും വിശദവിവരത്തിനും മാഞ്ഞൂർ ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടണം. ഫോൺ: 04829-243878.
Follow us on :
Tags:
More in Related News
Please select your location.