Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനോഹരമായ കായൽ കാഴ്ചകൾ ആസ്വദിക്കാം, പാലാക്കരി അക്വാ ടൂറിസത്തിൽ ഉല്ലസിക്കാം; വൈക്കം-പാലാക്കരി ടൂറിസം ബോട്ട് സർവീസിന് തുടക്കം.

08 Oct 2026 20:37 IST

santhosh sharma.v

Share News :

വൈക്കം: സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ വൈക്കം ബോട്ട് ജെട്ടിയിൽനിന്ന് പാലാക്കരി അക്വാ ടൂറിസം സെന്‍ററിലേക്ക് പുതിയ ടൂറിസം ബോട്ട് സർവീസിന് തുടക്കം കുറിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ കെ. ബിനിമോൻ എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനവും തുടർന്ന് ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ അധ്യക്ഷത വഹിച്ചു.

ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ. ജെ. ഒ. അരുൺ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. കെ. ശശികുമാർ, ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ സണ്ണി വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എസ്.ബിജു ബിന്ദു അജി, ലിജി സലഞ്ചരാജ്, വൈക്കം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് കെ.വി. സജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ഡി. ഉണ്ണി, പി. ശശിധരൻ, കെ.കെ. മോഹനൻ, ഫിറോഷ് മാവുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

 75 പേർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദമായ 'ആദിത്യ 3' എന്ന സോളാർ ബോട്ടാണ് സർവീസിനായി ഉപയോഗിക്കുന്നത്. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് രാവിലെ 11ന് ആരംഭിക്കുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മനോഹരമായ കായൽ കാഴ്ചകൾ, സൂര്യാസ്തമയം, നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണം എന്നിവ ആസ്വദിക്കാനും അക്വാ ടൂറിസത്തിൽ വിവിധ വിനോദങ്ങളിൽ ഉല്ലസിക്കുവാനും യാത്രക്കാർക്ക് അവസരമുണ്ടാകും. വൈകിട്ട് തിരികെ വൈക്കത്ത് എത്തിച്ചേരുന്ന തരത്തിലാണ് ടൂറിസം പദ്ധതി. വളരെ ചുരുങ്ങിയ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨



* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!


 . 

Follow us on :

More in Related News