Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2026 19:45 IST
Share News :
കോട്ടയം: രാഷ്ട്രപിതാവിന്‍റെ ഓർമ്മ ജ്വലിപ്പിക്കുന്ന കാഴ്ച്ചകളുടെ ഉത്സവമൊരുക്കി ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ കോട്ടയം ജില്ലാതല പരിപടികൾക്ക് സമാപനം. മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ നിർണായക സംഭവങ്ങളുടെ ചിത്രങ്ങളും മഹാത്മാ ഗാന്ധിയുടെ ആത്മകഥയുടെ 18 ഭാഷകളിലുള്ള പതിപ്പുകളും ചർക്കയുമൊക്കെ അവതരിപ്പിച്ച പ്രദർശനം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. കേരള യൂത്ത് പ്രമോഷൻ കൗൺസിലും ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി വാഴപ്പള്ളി സെന്‍റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ഗാന്ധി ഉത്സവ് പരിപാടി ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് കാവാലം ചർക്ക തിരിച്ച് ഉദ്ഘാടനം ചെയ്തു.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ ചാൾസ് മാത്യു പാലാത്ര, സ്‌കൂൾ പ്രിൻസിപ്പൽ ഷിജി ജോൺസൺ, യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കൺവീനർ എം.എ. സജ്ജാദ്, ജില്ലാ കോ-ഓർഡിനേറ്റർ ശ്യാം സാംസൺ, എം. ജെ. സിനോമോൻ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.