Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2026 21:08 IST
Share News :
വൈക്കം: ചെമ്പ് ഗ്രാമ പഞ്ചായത്ത് ഭരണ നേതൃത്വത്തിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ പേര് വെക്കാതെ കള്ള നോട്ടീസ് അടിച്ച് ദുഷ്പ്രചരണം നടത്തുന്ന ഭൂമി മാഫിയാ കൂട്ടുകെട്ടിനെതിരെ യു.ഡി.എഫ് ചെമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചെമ്പ് ജംഗ്ഷനിൽ വിശദീകരണ സമ്മേളനം നടത്തി. കഴിഞ്ഞ പത്ത് വർഷം എൽ ഡി എഫ് ഭരണ നേതൃത്വത്തിന്റെ ഒത്താശയോടെ കായലും പുഴകളും സർക്കാർ പുറമ്പോക്കുകളും കൈയ്യേറിയ മാഫിയാ സംഘങ്ങൾക്കെതിരെ വകുപ്പുതലത്തിൽ നടത്തി കൊണ്ടിരിക്കുന്ന അന്വോഷണങ്ങളിൽ വിറളി പൂണ്ടാണ് യു.ഡി.എഫിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി. കൃത്യമായ കണക്കുകൾ പ്രസിദ്ധപ്പെടുത്താതെയും നിയമപരമായ നടപടികൾ പാലിക്കാതെയും ഭൂമി മാഫിയാകളുമായി ചേർന്ന് എൽ.ഡി.എഫ് രാഷ്ട്രീയ പരിപാടിയായി നടത്തുന്നതു കൊണ്ടാണ് യു.ഡി.എഫ് മന്ത്രിയും ജനപ്രതിനിധികളും വള്ളം കളി പരിപാടിയിൽ നിന്നും വിട്ടു നിന്നതെന്നും രാഷ്ട്രീയ നേട്ടത്തിനായി ചെമ്പിലരയന്റെ പേര് ദുരുപയോഗം ചെയ്യരുതെന്നും യു.ഡി.എഫ് മണ്ഡലം നേതൃത്വം അറിയിച്ചു. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണിയുടെ അദ്യക്ഷതയിൽ ചേർന്ന വിശദീകരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി. വി.സുരേന്ദ്രൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കബിർ വട്ടപ്പറമ്പിൽ, കേരള കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജെഫീർ കല്ലുങ്കൽ, ഹൗസിംഗ് ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എസ്.ജയപ്രകാശ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവീകൃഷ്ണ, മോഹൻ.കെ.തോട്ടു പുറം, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റഷീദ് മങ്ങാടൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.വി. സുരേന്ദ്രൻ, ടി.കെ.വാസുദേവൻ,ടി.പി. അരവിന്ദാക്ഷൻ, എസ്. ശ്യാംകുമാർ . ടി.ഷൈൻ പ്രകാശ്, കെ.കെ. കൃഷണകുമാർ, കരിം കാട്ടാമ്പള്ളി, എബ്രഹാം പുന്നുസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ചിത്രാ മോഹനൻ,പ്രീയ സിജു, സാരസാക്ഷി, മോനു ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. നൂറ് കണക്കിന് യുഡിഎഫ് മണ്ഡലം പ്രവർത്തകർ പങ്കെടുത്തു.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
.
Follow us on :
Tags:
More in Related News
Please select your location.