Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി മുനിസിപ്പൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ ഫ്ളോറിങ് പുരോഗമിക്കുന്നു

19 Oct 2024 16:35 IST

WILSON MECHERY

Share News :

ചാലക്കുടി:ചാലക്കുടി

മുനിസിപ്പൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ ബാസ്‌കറ്റ്, വോളിബോൾ, ബാഡ്മിന്റൺ അടക്കുള്ള കളികളുടെ ആരവമുയരാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.ഹാളിലെ ഫ്ലോറിങ്‌ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. എംഎൽഎ സനീഷ് കുമാർ ജോസഫ്, നഗരസഭ ചെയർമാൻ എബി ജോർജ്, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ സി എസ് സുരേഷ് എന്നിവർ സ്റ്റേഡിയത്തിലെത്തി നിർമ്മാണ പുരോഗതി

വിലയിരുത്തി.കളിക്കളങ്ങൾ ഒരുക്കി പരീശിലനത്തിനും ടൂർണമെന്റുകൾക്കും നൽകാൻ ഉദ്ദേശിച്ചാണ് 35,000 ചതുരശ്രയടി വിസ്തീർണത്തിൽ വലിയ ഹാൾ നിർമിച്ചത്.

ഏറെ വാണിജ്യ പ്രാധാന്യമുള്ള സ്ഥലത്ത് നിർമിച്ച സ്റ്റേഡിയമാണ് സൗകര്യങ്ങളൊരുക്കാത്തതിനാൽ ഇത്വരെഅടഞ്ഞുകിടന്നത്. ഇതിനുള്ള തുക കായികക്ഷേമവകുപ്പ് അന്ന് അനുവദിച്ചിരുന്നില്ല. പ്രതലം സ്ഥാപിക്കുന്ന ചുമതലകായികക്ഷേമവകുപ്പിനാണ്. ഇതിനായി ഭരണാനുമതി ലഭിച്ചതാണ്. എന്നാൽ കായികക്ഷേമവകുപ്പിന്റെ എൻജിനിയറിങ് വിഭാഗം നിശ്ചയിച്ച തുകയ്‌ക്ക് ആരും പണികൾ ഏറ്റെടുത്തില്ല.സനീഷ്‌കുമാർ ജോസഫ്‌ എം.എൽ.എ. ഇടപെട്ടതിനെ തുടർന്ന് തുക കൂട്ടി നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നു. പുതുക്കിയ തുകയായി 1.27 കോടി രൂപയാണ് അനുവദിച്ചത്.

Follow us on :

More in Related News