Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2026 20:08 IST
Share News :
പൊന്നാനി : മലപ്പുറം ജില്ലയിലെ പൊന്നാനി കടലിൽ മത്സ്യബന്ധന ബോട്ട് കപ്പലിനടിയിൽപ്പെട്ട് വലിയ അപകടം ഒഴിവായി. താനൂർ ജീലാനി എന്ന ബോട്ടാണ് കപ്പലിനടിയിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന അമ്പതോളം മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. 'എൻ എസ് എസ് വിശാഖപട്ടണം' എന്ന കപ്പലിനടിയിലേക്കാണ് ബോട്ട് ചെന്ന് കയറിയത്.
അപകടം ശ്രദ്ധയിൽപ്പെട്ട 'അൽ ബുഹാരി' എന്ന ബോട്ടിലെ തൊഴിലാളികൾ ഉടൻ തന്നെ ഇടപെടുകയും അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തു. അപകടത്തെത്തുടർന്ന് ബോട്ടാകെ കേടുപാടുകൾ സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചു.
Follow us on :
Tags:
Please select your location.