Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2024 19:12 IST
Share News :
മസ്‌കറ്റ്: ഏപ്രിലിൽ മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ് ഒന്നാമത്. 89,206 ഇന്ത്യക്കാർ വിമാനത്താവളത്തിൽ എത്തുകയും 83,855 പേർ അവിടെനിന്ന് പോകുകയും ചെയ്തു. 21,191 യാത്രികർ വരികയും 19,532 പേർ പോകുകയും ചെയ്ത പാക്കിസ്താനും 12, 1,829 യാത്രികർ വരികയും 20,597 പോകുകയും ചെയ്ത ബംഗ്ലാദേശുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ഒമാൻ വിമാനത്താവളങ്ങളിലൂടെ 2024 ഏപ്രിൽ അവസാനത്തോടെ സഞ്ചരിച്ചത് 4,901,796 യാത്രികർ. 36,042 വിമാനങ്ങളിലായാണ് ഇത്രയും പേർ സഞ്ചരിച്ചത്. ഇതോടെ ഒമാനിലെ വിമാന യാത്രികരുടെ എണ്ണം 16.4 ശതമാനം വർധിച്ചതായി ഒമാൻ ഒബ്‌സർവറടക്കം റിപ്പോർട്ട് ചെയ്തു. 2023ൽ ഇതേ കാലയളവിൽ 32,071 വിമാനങ്ങളിലായി 4, 209,846 യാത്രികരാണ് ഒമാൻ വിമാനത്തളങ്ങളിലൂടെ സഞ്ചരിച്ചിരുന്നത്.
മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 32,520 വിമാനങ്ങളിലായി 4,430,119 ആയിരുന്നു. എന്നാൽ ഇപ്പോൾ 16.8 ശതമാനം വർധിച്ചതായും 332,391 അന്താരാഷ്ട്ര വിമാനങ്ങളിലായി 4,97,728 യാത്രക്കാർ സഞ്ചരിച്ചെന്നുമാണ് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്‌ഐ) കണക്കുകൾ വ്യക്തമാക്കുന്നത്.
സുഹാർ എയർപോർട്ട് വഴിയുള്ള യാത്രക്കാരുടെ എണ്ണം 429,181 ആയി. 9.9 ശതമാനം വർധനവാണുണ്ടായത്. നേരത്തെയിത് 192 വിമാനങ്ങളിലായി 22,390 യാത്രക്കാരായിരുന്നു. ദുക്മ് എയർപോർട്ട് വഴിയുള്ള യാത്രക്കാരുടെ എണ്ണം 208 വിമാനങ്ങളിൽ നിന്ന് 20,106 യാത്രക്കാരാണ്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements
+974 55374122 / +968 95210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.