Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെട്ടിപ്പടി സ്വർണ്ണ വെട്ടിപ്പ് ആക്രമ കേസ്സിൽ അഞ്ചാമനും പിടിയിൽ

27 Jun 2024 23:28 IST

Jithu Vijay

Share News :


പരപ്പനങ്ങാടി : ചെട്ടിപ്പടി സ്വർണ്ണ വെട്ടിപ്പ് കേസിൽ അഞ്ചാമനും പിടിയിൽ. നാഗരമ്പലം സ്വദേശി സായന്ദിനെയാണ് പരപ്പനങ്ങാടി എസ്.ഐ  ആർ യു.

അരുണും സംഘവും പിടി കൂടിയത്.

 ഇയാളെ എറണാങ്കുളം ജില്ലയിലെ ഒളിവ് സങ്കേതത്തിൽ നിന്ന് സാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ്  എസ് ഐ അരുണും സംഘവും പിടി കൂടിയത്.


കഴിഞ്ഞ മാസമാണ് സ്വർണ്ണ വെട്ടിപ്പ് സംഘങ്ങൾ ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ പരസ്പരം ഏറ്റുമുട്ടുകയും നാട്ടുകാരെ അക്രമിക്കുകയും ചെയ്തിരുന്നു.

ഇന്ന് പിടി കൂടിയ സായന്ദിനെ സാഹസികമായി പിടി കൂടുന്നതിനിടെ പരപ്പനങ്ങാടി എസ് ഐ . അർ യു. അരുണിന് പരിക്കേറ്റു. 


സ്വർണ്ണ വെട്ടിപ്പ് കേസിൽ പരപ്പനങ്ങാടി പോലീസിന്റെ കൃത്യമായ ഇടപെടലാണ് പ്രതികളെ വലയിലാക്കിയത്. പരപ്പനങ്ങാടി എസ്.ഐ അർ യു അരുൺ, സി.പി.ഒ. മാരായ മുജീബ് റഹ്മാൻ, സുധീഷ്, ബിജോയ്, എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

Follow us on :

Tags:

More in Related News