Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 11:08 IST
Share News :
ഇറാന്റെ തിരിച്ചടി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ മന്ത്രിസഭാ യോ?ഗം ചേര്‍ന്നത് ഭൂ?ഗര്‍ഭ കേന്ദ്രത്തില്‍. ഇസ്രയേലി ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന്‍ ബിറ്റിന്റെ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മന്ത്രിസഭാ യോഗം ജറുസലേമിലെ സര്‍ക്കാര്‍ സമുച്ചയത്തിലെ സുരക്ഷിതമായ ഭൂ?ഗര്‍ഭ കേന്ദ്രത്തില്‍ യോഗം ചേര്‍ന്നത്. ഇസ്രയേലിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണികള്‍ ശക്തമായതിനാലും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ കഴിഞ്ഞയാഴ്ച ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതിന്റെ വെളിച്ചത്തിലുമായിരുന്നു ഭൂഗര്‍ഭ കേന്ദ്രത്തില്‍ മന്ത്രിസഭാ യോഗം ചേരാന്‍ തീരുമാനിച്ചത്.
ഇത്തരത്തിലൊരു നീക്കം അവസാനത്തേതാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ലൊക്കേഷനുകള്‍ മാറിമാറിയായിരിക്കും മന്ത്രിസഭാ യോഗം ചേരുകയെന്നാണ് റിപ്പോര്‍ട്ട്. ഭൂഗര്‍ഭ കേന്ദ്രത്തില്‍ മന്ത്രിസഭാ യോഗം ചേരാനുനുള്ള തീരുമാനം രാവിലെ മാത്രമാണ് മന്ത്രിമാരെ അറിയിച്ചത്. സ്ഥലപരിമിതി മൂലം മന്ത്രിസഭാ യോഗം നടക്കുന്നിടത്തേയ്ക്ക് മന്ത്രിമാരുടെ ഉപദേശകരെ പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചിരുന്നു.
ഈ മാസം ആദ്യം സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. ഹിസ്ബുള്ള വിക്ഷേപിച്ച മൂന്ന് ഡ്രോണുകളില്‍ രണ്ടെണ്ണം റോഷ് ഹനിക്ര, നഹാരിയ എന്നിവിടങ്ങളില്‍ വെച്ച് ഇസ്രയേല്‍ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു. എന്നാല്‍ മൂന്നാമത്തെ ഡ്രോണ്‍ ഇസ്രയേലിന്റെ പ്രതിരോധസംവിധാനങ്ങളെ മറികടന്ന് നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനുനേരെ തെഹ്റാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രയേല്‍ ഇറാന് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ഇന്ന് താക്കീത് നല്‍കിയിരുന്നു. കയ്‌പേറിയ അനന്തരഫലങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നായിരുന്നു ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ മേധാവി ഹുസൈന്‍ സലാമിയുടെ മുന്നറിയിപ്പ്.
Follow us on :
Tags:
More in Related News
Please select your location.