Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീടിനുള്ളിൽ നിന്നും ദുർ​ഗന്ധം; വാടക വീട്ടിൽ അച്ഛനേയും പെൺമക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

28 Sep 2024 14:35 IST

- Shafeek cn

Share News :

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും നാല് പെണ്‍മക്കളുമാണ് മരിച്ചത്. ഹീര ലാല്‍(50), മക്കളായ നീതു(18), നിഷി (15), നീരു (10), നിധി (8) എന്നിവരാണ് മരിച്ചത്. വസന്ത് കുഞ്ചിലെ ഫ്ലാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫ്ലാറ്റ് അകത്തുനിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.


വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. അഗ്‌നിശമന സേനാ വാതിലിന്റെ പൂട്ട് ചവിട്ടി തുറന്നാണ് അകത്തുകയറിയത്. ഹീര ലാലിന്റെ മൃതദേഹം വീട്ടിലെ ലിവിങ് റൂമില്‍ നിന്നാണ് കണ്ടെത്തിയത്. പെണ്‍മക്കളുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. മരിച്ചവരില്‍ രണ്ട് മക്കള്‍ ഭിന്നശേഷിക്കാരായിരുന്നു. മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്നായി ജ്യൂസും വിഷവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മക്കളുടെ വയറിലും കഴുത്തിലും ചുവന്ന നൂല്‍ കെട്ടിയിട്ടുണ്ടായിരുന്നു.


മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കുടുംബം ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി?ഗമനം. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ വിശദമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ 24-ാം തീയതി ഹീരലാല്‍ വീട്ടിലേക്ക് കയറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് വീടിന് അകത്ത് നിന്ന് ഇറങ്ങുകയോ പുറത്തുപോവുകയോ ചെയ്തിട്ടില്ല. മരപ്പണിക്കാരനായ ഹീര ലാലിന്റെ ഭാര്യ കാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്. അച്ഛനും നാല് പെണ്‍മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.


(ശ്രദ്ധിക്കുക, ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)


Follow us on :

Tags:

More in Related News