Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2026 23:45 IST
Share News :
തലയോലപ്പറമ്പ്: തനിച്ചു താമസിക്കുന്ന 66 കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 17 വർഷം തടവ് ശിക്ഷയും 31,000 രൂപ പിഴയും ചുമത്തി ഫാസ്റ്റ് ട്രാക്ക് കോടതി. പിഴത്തുകയുടെ പകതി ഈ കേസ്സിലെ അതിജിവിതക്ക് നൽകുവാനും കോടതി വിധിയിൽ പ്രസ്താവിച്ചു. തലയോലപ്പറമ്പ് പോലിസ് സ്റ്റേഷനിൽ 2023 ൽ രജിസ്റ്റർ ചെയ്ത കേസ്സിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് രഞ്ജിത്ത് കൃഷ്ണൻ ശിക്ഷ വിധിച്ചത്. തലയോലപ്പറമ്പ് കിഴക്കേപ്പുറം പാടംഭാഗത്ത് നടുത്തുരു ത്തേൽ വീട്ടിൽ വിഷ്ണു തിലകൻ (30)നെയാണ് കോടതി ശിക്ഷിച്ചത്. 19 സാക്ഷികളും 14 പ്രമാണങ്ങളും കോടതിയിൽ സാക്ഷിയാക്കി. പ്രോസിക്ക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ പി.എസ് മനോജ് ഹാജരായി. തലയോലപ്പറമ്പ് എസ് എച്ച് ഒ കെ.ആർ ബിജു, പോലീസ് സബ് ഇൻസ്പെക്ടർ ടി.ആർ ദീപു എന്നിവരാണ് കേസ് അന്വേഷിച്ചത്. തലയോലപ്പറമ്പ് ഇടവട്ടത്ത് പുരാതന ഇല്ലത്ത് നിന്നും ഓട്ടു പാത്രങ്ങളും, വിലമതിക്കാനാവാത്ത അതിപുരാതന ലോഹ വിഗ്രഹവും കവർന്ന സംഭവത്തിലും പ്രതിയാണ് വിഷ്ണു തിലകൻ. കഴിഞ്ഞ മാസം 9 നാണ് മോഷണം നടത്തിയത്. മോഷ്ടിച്ച ഓടിൻ്റെ പാത്രങ്ങൾ തലയോലപ്പറമ്പിലെ ആക്രിക്കടയിൽ എത്തിച്ച് വിറ്റിരുന്നു. ഒളിവിൽ പോയ പ്രതി പിന്നീട് വൈക്കം കോടതിയിൽ കീഴടങ്ങുകയായിരുന്നു.
റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തി ഇല്ലത്തെ ക്ഷേത്രത്തിലെ മൂലബിംബം പ്രതിയുടെ വീടിനു സമീപം കാടിനോടു ചേർന്നുള്ള തോട്ടിൽ ചാക്കിൽ കെട്ടി വെള്ളത്തിൽ താഴ്ത്തി ഇട്ടിരുന്ന നിലയിൽ പോലീസ് കണ്ടെടുത്തിരുന്നു. ഇത് കൂടാതെ വിഷ്ണുവിനെതിരെ അടിപിടി, മോഷണം, അടക്കം നിരവധി കേസുകളും വിവിധ പോലിസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്.
.
Follow us on :
Tags:
More in Related News
Please select your location.