Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2026 12:57 IST
Share News :
താമരശ്ശേരി: അർധരാത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയെന്ന പരാതിയിൽ 19-കാരനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുലിനെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്.
സംഭവം കഴിഞ്ഞ ദിവസം താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടന്നത്. രാത്രി പെൺകുട്ടിയുടെ ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ യുവാവിനെ മുറിക്കുള്ളിൽ കണ്ടെത്തി മുറി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങാനാകാതെ വന്ന യുവാവ് മൊബൈൽ ഫോണിലൂടെ സുഹൃത്തുക്കളെ വിവരമറിയിച്ചതായി പൊലീസ് പറയുന്നു.
ഇതിനെത്തുടർന്ന് സ്ഥലത്തെത്തിയ സുഹൃത്തുക്കൾ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ മർദിക്കുകയും വീടിന്റെ ഭാഗങ്ങൾ അടിച്ചുതകർക്കുകയും ചെയ്തതായി പരാതിയുണ്ട്. തുടർന്ന് ബലംപ്രയോഗിച്ച് യുവാവിനെ അവിടെ നിന്ന് കൊണ്ടുപോയതായും പൊലീസ് അറിയിച്ചു.
വീട്ടുകാരുടെ പരാതിയിൽ സ്ത്രീകൾക്കെതിരായ ആക്രമണം, മർദനം, വീട് തകർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഏഴുപേർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മയിലള്ളാംപാറ സ്വദേശികളായ അബൂബക്കർ അഷ്മിൽ (19), വി.കെ. ഷിഹാസ് (19), മുഹമ്മദ് ആഷിക് (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
Follow us on :
Tags:
Please select your location.