Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"തൂഫാൻ" - ഓച്ചിറയിൽ നിന്നും 10.790 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.

31 Jul 2026 10:04 IST

R mohandas

Share News :

ചാത്തന്നൂർ: ഓപ്പറേഷൻ 'തൂഫാൻ' പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 10.790 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഓച്ചിറ വലിയകുളങ്ങര അറ്റത്ത് വടക്കേത്തറ വീട്ടിൽ വിഷ്ണു (22) എന്നയാളെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 28-ന് രാത്രി ഓച്ചിറ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിലെ കിടപ്പുമുറിയിലെ സ്റ്റീൽ അലമാരക്കുള്ളിൽ സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന 10.790 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഓച്ചിറ, കരുനാഗപ്പള്ളി ഭാഗങ്ങളിലെ യുവാക്കൾക്ക് മയക്കുമരുന്ന് വിൽപ്പന നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ബെംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നാണ് പിടികൂടിയത്.

പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഓച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.


ഓച്ചിറ പോലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയരാജ് പണിക്കർ, രഞ്ജിത്ത്, എഎസ്‌ഐ മിനി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരിജിത്ത്, വൈശാഖ്, വിനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനീസ്, അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ എൻ.ഡി.പി.എസ്സ് നിയമപ്രകാരം 481 കേസുകളിലായി 488 പേരെ അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. ഇതുവരെ 172.79 ഗ്രാം എം.ഡി.എം.എ കൂടാതെ 1.652 കിലോഗ്രാം ഗഞ്ചാവ്, 8.35 ഗ്രാം ഹാഷിഷ് ഓയിൽ, 0.26 ഗ്രാം മെത്താംഫെറ്റമിൻ എന്നിവയും 41 ഗഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്. ലഹരിമരുന്ന് ശൃംഖലകൾക്കെതിരെ കൊല്ലം സിറ്റി പോലീസ് ശക്തമായ നടപടികൾ തുടരുമെന്നും, ലഹരിമരുന്ന് വിൽപ്പന, ഉപയോഗം, കടത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ 9995966666 (യോദ്ധാവ്) എന്ന വാട്‌സാപ്പ് നമ്പറിലൂടെ പോലീസിനെ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു..

Follow us on :

More in Related News