Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2026 19:41 IST
Share News :
മടവൂർ: മടവൂർ ഗ്രാമപഞ്ചായത്തിൽ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച് പടിയിറങ്ങുന്നവർക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. മുഹമ്മദൻസ് ഉദ്ഘാടനം ചെയ്തു.
മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ സ്വാഗതം ആശംസിച്ചു. തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ചടങ്ങിൽ ആദരിച്ചു.
ദിലീപ് പൂളക്കോട് (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഹഫ്സത് സുബി (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), സോഷ്മ സുർജിത് (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), മെമ്പർമ്മാരായ ഷക്കീല ടീച്ചർ, സാലിയ ഇബ്രാഹിം, സക്കീന, മുഹമ്മദ് സാദിഖ്, അമൃത, ഫെബിന അബ്ദുൽ അസീസ്, ലധിക സജീവൻ എന്നിവരും ഇംപ്ലിമെന്റിങ് ഓഫീസർ ജാഫർ സാദിഖ് എ.പി. മുൻ പഞ്ചായത്ത് പ്രസിഡന്റ് സുലൈമാൻ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പിസി റിയാസ് ഖാൻ
എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പന്ത്രണ്ടാം വാർഡ് മെമ്പർ അസറുദ്ദീൻ പി. പരിപാടിയിൽ നന്ദി രേഖപ്പെടുത്തി
Follow us on :
More in Related News
Please select your location.