Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 08:20 IST
Share News :
രണ്ട് പ്രമുഖ നടന്മാരുടെ ആരാധകര്‍ സൂര്യയെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് കങ്കുവയുടെ സഹനിര്‍മാതാവ് ജി ധനഞ്ജയന്‍. മറ്റ് താരങ്ങളുടെ ആരാധകര്‍ സൂര്യയെ ടാര്‍ഗറ്റ് ചെയ്യുന്നതായി താന്‍ 2014 ല്‍ പറഞ്ഞിരുന്നു. സൂര്യ ഇനിയും ഉയരങ്ങളിലേക്ക് എത്തരുത് എന്നതാണ് അവരുടെ ആവശ്യം. ഇപ്പോള്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളും ആ കൂട്ടത്തില്‍ ചേര്‍ന്നതായി ജി ധനഞ്ജയന്‍ പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമീപകാലത്തുള്ള സിനിമകളില്‍ സംസാരിച്ച വിഷയം അവര്‍ക്കെതിരായി തോന്നിയത് മൂലമാണ് ഇവര്‍ അദ്ദേഹത്തിനെതിരെ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഒരു പോസ്റ്റിട്ടാല്‍ അതിന് താഴെ വന്നു ഏറ്റവും അധികം ട്രോള്‍ ചെയ്യുന്നത് ഈ പ്രമുഖ നടന്മാരുടെ ആരാധകരാണ്. ഞാന്‍ ഫിലോസഫിക്കലായി എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ പോലും അതിന് താഴെ വന്നു മോശമായി കമന്റ് ചെയ്യും.
ആ കമന്റിട്ടയാളുടെ പ്രൊഫൈല്‍ ചിത്രം നോക്കിയാല്‍ അത് ഒരു സൂപ്പര്‍താരത്തിന്റെ ചിത്രമാകും. എന്തിനാണ് ഇത്ര പക? ആര്‍ക്കും ആരുടേയും സ്ഥാനം പിടിച്ചെടുക്കാന്‍ കഴിയില്ല. അതുപോലെ ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് എന്തിന് ഈ പക? കിട്ടിയ ചാന്‍സ് അവര്‍ ഉപയോഗിക്കുന്നു. ഒരു സിനിമ ചെറിയ അളവില്‍ പ്രേക്ഷകര്‍ക്ക് വര്‍ക്കായില്ല, അല്ലെങ്കില്‍ ശബ്ദത്തിന്റെ ചില പ്രശ്‌നങ്ങളുണ്ടായി. അതിന്റെ പേരില്‍ വിമര്‍ശിക്കുന്നു,’ എന്ന് ജി ധനഞ്ജയന്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.