Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസ്: ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരൻ

17 Sep 2026 11:17 IST

CN Remya

Share News :

കോട്ടയം: ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരൻ. സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിേക്ക വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരൻ എന്ന് കോട്ടയം വിജിലൻസ് കോടതിവിധി. വിചാരണ ബുധനാഴ്ചയോടെ പൂർത്തിയായിരുന്നു.

2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.

ബോബി കുരുവിള നൽകിയ പരാടിയുടെ അടിസ്ഥാനത്തിൽ 2013-ൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിന്റെ വിചാരണ, ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണ് പൂർത്തിയായത്. ദീർഘകാലമായി നീണ്ടുനിന്ന നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിജിലൻസ് കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്.

Follow us on :

More in Related News