Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2026 10:34 IST
Share News :
പടനിലം: പൂനൂർ പുഴയുടെ സ്വാഭാവികത നിലനിർത്തുന്നതിനും മാലിന്യമുക്തമാക്കുന്നതിനുമായി സജീവമായി രംഗത്തുള്ള പൂനൂർ പുഴ സംരക്ഷണ സമിതിയുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് പടനിലം ലൈബ്രറിയിൽ വച്ച് നടന്നു.
പരിസ്ഥിതി സ്നേഹിയും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ വി. മുഹമ്മദ് കോയ യോഗം ഉദ്ഘാടനം ചെയ്തു. പുഴയുടെ വിവിധ ഭാഗങ്ങളിൽ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്നും ഇത്തരം കാഴ്ചകൾ മനസ്സിന് വലിയ കുളിർമയേകുന്നതാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വരാനിരിക്കുന്ന മഴക്കാലത്തിന് മുന്നോടിയായി പുഴയിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ മടവൂർ, കുന്ദമംഗലം പഞ്ചായത്തുകളുമായി ചേർന്ന് സംയുക്ത പ്രവർത്തനങ്ങൾ നടത്തുമെന്നും. പുഴ സംരക്ഷണ സമിതിയുടെ ചിട്ടയായ പ്രവർത്തനങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ പ്രത്യേക പ്രശംസ ലഭിച്ചതായി യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് അബൂബക്കർ പടനിലം അറിയിച്ചു. ഇതിനോടകം തന്നെ പുഴയുടെ പല ഭാഗങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ സമിതി ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സമിതി സെക്രട്ടറി അബ്ദുൽ മജീദ് പൂളക്കാടി സ്വാഗതം ആശംസിച്ചു. അബ്ദുസ്സലാം കള്ളിക്കൂടം പുറായിൽ, അഷ്റഫ് വടക്കേ പുറായിൽ, സിഗി സാലി എന്നിവർ സംസാരിച്ചു.
മുഹമ്മദ് പൂളക്കാടി നന്ദി രേഖപ്പെടുത്തി.
Follow us on :
More in Related News
Please select your location.