Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 08:21 IST
Share News :
സുൽത്താൻ ബത്തേരി : വയനാട് പുൽപ്പള്ളി പെരിക്കല്ലൂർ ഭാഗത്ത് ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 1.714 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി താന്നിത്തെരുവ് സ്വദേശി ശ്യാംമോഹൻ (22 വയസ് ), പുൽപ്പള്ളി പെരിക്കല്ലൂർ സ്വദേശി അജിത്ത്.എം.പി (25 വയസ്) എന്നിവരാണ് പിടിയിലായത്. ഇവർ കഞ്ചാവ് കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു.
കേരളാ എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് പാർട്ടിയും സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായാണ് കേസ് കണ്ടെടുത്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ.സുനിലിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ.എം.എ,
സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ്.വി.ബി, സുരേഷ്.എം, രാജേഷ്.ഈ.ആർ, മുഹമ്മദ് മുസ്തഫ.ടി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വീരാൻകോയ എന്നിവരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.