Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 19:27 IST
Share News :
കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിലെത്തുന്ന കാഴ്ചക്കാർക്ക് സംഗീതത്തിൻ്റെ താളത്തിനൊത്ത് തുള്ളുന്ന സംഗീത ജലധാര
അഥവാ മ്യൂസിക്കല്‍ ഫൗണ്ടേന്‍ മാനാഞ്ചിറയിൽ തന്നെ പുതുതായി
തുടങ്ങാനായി
സംസ്ഥാന ടൂറിസം വകുപ്പിൽ നിന്ന് 2.4 കോടി രൂപ അനുവദിച്ചു. പത്തുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
മലബാറിലെ
പൈതൃക ശേഷിപ്പുകളും ചരിത്ര പശ്ചാത്തലവും കൊണ്ട് സമ്പന്നമായ മാനാഞ്ചിറയും മൈതാനവും പൊതുജനങ്ങള്‍ക്ക് സായാഹ്നം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നിരിക്കെ മ്യൂസിക്കല്‍ ഫൗണ്ടന്‍ സ്ഥാപിക്കുന്നതോടെ ഇവിടം കൂടുതല്‍ ആകര്‍ഷകമാകുമെന്ന് ടൂറിസം
മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. സൗന്ദര്യവത്കരിച്ച മിഠായിത്തെരുവിനൊപ്പം മാനാഞ്ചിറയിലെ മ്യൂസിക്കല്‍ ഫൗണ്ടന്‍ കൂടിയാകുമ്പോള്‍ ഇവിടത്തെ സായാഹ്ന കാഴ്ചകൾ കൂടുതല്‍ മികച്ചതാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മ്യൂസിക്കല്‍ ഫൗണ്ടന്‍ നിര്‍മ്മാണവും നാല് വര്‍ഷത്തെ അറ്റകുറ്റപ്പണി കരാറുമടകക്കമുള്ള പദ്ധതിക്കാണ് ടൂറിസം വകുപ്പ് അനുമതി നല്കിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് മൈസൂർ വൃന്ദാവനത്തിലെ മ്യൂസിക് ഫൗണ്ടേന് സമാനമായ കാഴ്ച മലയാളികൾക്ക് സ്വന്തം നാട്ടിലാസ്വദിക്കുവാൻ വേണ്ടി കോഴിക്കോട് കോർപറേഷൻ്റെ നേതൃത്വത്തിൽ മാനാഞ്ചിറസ്ക്വയറിനുള്ളിലെ അൻസാരി പാർക്കിൽ മുൻപ് മ്യൂസിക്ക് ഫൗണ്ടേന്
തുടക്കം കുറിച്ചിരുന്നു. പക്ഷേ സാങ്കേതിക തകരാറുകൾ കാരണം
കുറച്ചുകാലം കൊണ്ട് അതിൻ്റെ പ്രവർത്തനം നിലക്കുകയായിരുന്നു. പിന്നീടത് കേടുപാടുകൾ തീർത്തെങ്കിലും വീണ്ടും പ്രവർത്തനം നിലക്കുകയായിരുന്നു. പ്രവർത്തനം തുടങ്ങിയ സമയത്ത് വൻ ജനാവലി സമീപ ജില്ലകളിൽ നിന്നൊക്കെസാ യാഹ്നനങ്ങളിൽ ജലധാര കാണുവാൻ എത്തിയെങ്കിലും പിന്നീട് കാണികളും കുറയുകയായിരുന്നു.
. കോഴിക്കോടിൻ്റെ മാത്രം പ്രത്യേകതയായ നഗരമധ്യത്തിലെ വിശാലമായ മാനാഞ്ചിറസ്ക്വയറിൽ ഒരു നഷ്ടപ്രതാപത്തിൻ്റെ ഓർമയായി കിടക്കുകയാണ് ഇപ്പോഴും
പഴയ മ്യൂസിക്കൽ ഫൗണ്ടേൻ്റെ അവശിഷ്ടങ്ങൾ.
കാഴ്ചക്കാർക്ക് തൊട്ടടുത്തിരുന്ന സംഗീത ജല ധാര കാണുവാനുള്ള വിശാലമായ ഗ്യാലറി മാത്രമാണ് വലിയ കേടുപാടുകളില്ലാതെ ഇപ്പോഴും ഇവിടെ നിലനില്ക്കുന്നത്. എന്നാൽ
പഴയത് പുനരുദ്ധരിക്കുകയല്ല,
പുതിയ ഫൗണ്ടേൻ ചി
റയിൽ സ്ഥാപിക്കുകയാ
ണെന്ന് ടൂറിസം വകുപ്പ് ഉദ്യോസ്ഥർ പറഞ്ഞു.
മ്യൂസിക്ക് ഫൗണ്ടേൻ്റെ പണി കൂടി തീരുന്നതോടുകൂടി മാനാഞ്ചിറ സ്ക്വയറിന് അത് മറ്റൊരു തിലകക്കുറിയാകും. ഒപ്പം ടൂറിസ വികസനം പലപ്പോഴും വിരുന്നു വന്നു മാത്രം നോക്കാറുള്ള കോഴിക്കോടിൻറെ അവസ്ഥ തിരിച്ച റിഞ്ഞ ബന്ധപ്പെട്ട വകുപ്പ് മന്ത്രി പി.ഏ. മുഹമ്മദ് റിയാസിനും അത് അഭിമാനമായി മാറും.
Follow us on :
Tags:
More in Related News
Please select your location.