Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2025 21:37 IST
Share News :
തലയോലപ്പറമ്പ്: ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃത ഷെഡ്ഡ് സ്ഥാപിക്കാൻ നീക്കം, പോലീസ് നിർമ്മാണം നിർത്തിവെപ്പിച്ചു. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം ഇന്നലെയാണ് സംഭവം. ഗവൺമെൻ്റ് ആശുപത്രിക്ക് എതിർവശത്ത് സ്വകാര്യ വ്യക്തി നിർമ്മിക്കുന്ന കെട്ടിടത്തിന് മുൻവശത്ത്
പൊതുമരാമത്ത് വകുപ്പ് റോഡിനോട് ചേർന്നുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള സ്ഥലത്താണ് അനധികൃത നിർമ്മാണം. ഏതാനും മാസം മുമ്പ് ഗ്രാമീണ വായനശാല എന്ന പേരിൽ റിട്ടേഡ് പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ ചിലർ ചേർന്ന് ഇവിടെ അനധികൃതമായി ഷെഡ്ഡ് സ്ഥാപിക്കുകയായിരുന്നു. അനധികൃത നിർമ്മാണം ശ്രദ്ധയിൽപ്പെട്ട ഉടൻ ദേവസ്വം ബോർഡ് കമ്മീഷണർ എത്തി നിർമ്മാണ പ്രവർത്തനം തടസ്സപ്പെടുത്തുകയും തലയോലപ്പറമ്പ് പോലീസിൽ ഇത് സംബന്ധിച്ച് പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് ഷീറ്റിട്ട ഷെഡ്ഡ് പോളിച്ചതിന് ശേഷം അതിന് സമീപത്ത് തന്നെ
കോൺഗ്രീറ്റ് ചെയ്ത ശേഷം പൈപ്പ് സ്ഥാപിച്ച്
മുകളിൽ ഷീറ്റിട്ടശേഷം വശങ്ങൾ മറച്ചെടുക്കാൻ വീണ്ടും ശ്രമം നടത്തിയത്. സംഭവം അറിഞ്ഞ് ദേവസ്വം അധികൃതർ അറിയിച്ചതനുസരിച്ച് ഉടൻ തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയായിരുന്നു. സംഭവത്തിൽ ദേവസ്വം ബോർഡിൻ്റെ പരാതിയുണ്ടെന്നും അനധികൃത നിർമ്മാണ പ്രവർത്തനം നടത്തിയവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Follow us on :
Tags:
Please select your location.