Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2026 20:48 IST
Share News :
തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമ പഞ്ചായത്തിന്റെ 2026/27വർഷത്തെ 31,76,68,500/-രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു . ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ കോൺഫ്രൻസ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ജെ സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന സ്പെഷ്യൽ പഞ്ചായത്ത് യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ദേവി കൃഷ്ണ ബഡ്ജറ്റ് അവതരിപ്പിച്ചു.3,76,74,770 രൂപ മുൻ ബാക്കി ഉൾപ്പടെ 35,53, 29,270/-രൂപയുടെ വരവും 31,76,68,500/-രൂപ ചെലവും 3,76,60,770/-രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന വാർഷിക ബഡ്ജറ്റിൽ ഭവന പദ്ധതികൾക്ക് 5,55,00000 ലക്ഷം രൂപയും കാർഷിക മേഖലയ്ക്ക് 23,35666/-രൂപയും മൃഗ സംരക്ഷണം ,ക്ഷീര വികസനവും ,57,50000/-രൂപയും പശ്ചാത്തല മേഖലയ്ക്ക് 1,36,00000/-രൂപയും ,വകയിരുത്തലുകൾ നടത്തീട്ടുള്ള ബഡ്ജറ്റിൽ ക്ഷീര മേഖല സമഗ്ര വികസനത്തിനുള്ള
ക്ഷീരധാര പദ്ധതിയും ,പാടശേഖര സമിതികൾക്ക് റിവോൾവിങ് ഫണ്ട് നൽകി ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ പേരിൽ ബ്രാന്റഡ് അരി വിപണിയിൽ എത്തിക്കുന്നത്തിനുള്ള പ്രാരംഭ നടപടികൾ,ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രാരംഭഅഭിവൃത്തികൾ ,സാന്ത്വന പരിചരണ പദ്ധതി -കരുതൽ ,വനിതകളുടെ നൈപുണ്യ വികസനവും സ്വയം തൊഴിൽ സംരംഭങ്ങൾ ,വയോജനങ്ങൾക്കായുള്ള കരുതൽ -സൗഹൃദ തീരം എന്നീ മുഖ്യ പദ്ധതികൾ ഉൾപ്പെടുന്നു. സ്ഥിരം സമിതി അധ്യക്ഷ രായ റെജി മേച്ചേരി, റഷീദ് മങ്ങാടൻ, ആശാ ബാബു, പഞ്ചായത്ത് അംഗങ്ങളായ എസ്.ജയപ്രകാശ്, മോനു ഹരിദാസ്, ദീപു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ. അനൂപ് നിർവ്വഹണ സമിതി ഉദ്യോഗസ്ഥർ തുടങ്ങിയവർ ബജറ്റ് അവതരണത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.