Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; സൈന്യം ഭീകരനെ വധിച്ചു :ആയുധശേഖരം കണ്ടെത്തി

21 Oct 2024 07:37 IST

Enlight News Desk

Share News :

ശ്രീനഗർ: ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ അതിർത്തി സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. 

ജമ്മുകശ്മീർ പൊലീസും അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും വെടിക്കോപ്പുകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി സുരക്ഷാസേന വ്യക്തമാക്കി.

ജമ്മു കശ്മീരിൽ ഭീകരാക്രമണം. മരണം ഏഴായി

ബാരാമുള്ളയിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 

ഭീകരനെ വധിച്ച ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന 01XAK തോക്ക്, 02XAK മാഗസീൻസ്, 57XAK റൗണ്ട്‌സ്, 02X വെടിയുണ്ടകൾ, 03X വെടിയുണ്ടകൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു. പ്രദേശത്ത് നുഴഞ്ഞുക്കയറ്റം തടയുന്നതിനുള്ള ശ്രമങ്ങളും സംയുക്തമായി ആരംഭിച്ചതായി സൈന്യം വ്യക്തമാക്കി.

Follow us on :

More in Related News