Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട്ടില്‍ അതിക്രമിച്ചു കയറി പതിനൊന്നുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം

08 Oct 2024 21:39 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: വീട്ടില്‍ അതിക്രമിച്ചു കയറി പതിനൊന്നുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് ഏഴു വര്‍ഷം തടവ്. കരിമണ്ണൂര്‍ കിളിയറ മാരാംകണ്ടത്തില്‍ തങ്കച്ചനെ(39) യാണ് തൊടുപുഴ പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി ആഷ് കെ.ബാല്‍ ഏഴു വര്‍ഷം കഠിന തടവിനും 85000 രൂപ പിഴയും ശിക്ഷിച്ചത്. 2024 മാര്‍ച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് അറിഞ്ഞ പ്രതി വീട്ടില്‍ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ലൈംഗികാതിക്രമം നടത്തിയതിന് നാലു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് ഒരു വര്‍ഷം തടവും 10000 രൂപ പിഴയും അതിക്രമിച്ചു കയറിയതിന് രണ്ടു വര്‍ഷം തടവും 25000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ഒമ്പതു മാസവും കൂടി കഠിന തടവ് അനുഭവിക്കണം. പെണ്‍കുട്ടിയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയ്ക്ക് കോടതി നിര്‍ദേശം നല്‍കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.


Follow us on :

More in Related News