Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 17:21 IST
Share News :
വൈക്കം: ഹോലാഹൂപ്പിൽ വിസ്മയം തീർത്ത് റുമൈസ ഫാത്തിമ എന്ന എട്ട് വയസുകാരി. കൊടുങ്ങല്ലൂർ മാനംങ്കേരിയിൽ മുഹമ്മദ് റഫീക്ക്, സിനിയ ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഇളയ മകളും കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ മൂന്നാംക്ലാസ്സ് വിദ്യാർഥിനിയുമാണ് റുമൈസ. ഈ കഴിഞ്ഞ ഓണ അവധിക്കാലത്താണ് ഹൂലാഹൂപ്പ് ഒരു വിനോദം എന്ന രീതിയിൽ ഉപയോഗിച്ചു തുടങ്ങിയത്. പിതാവ് അയച്ച് കൊടുക്കുന്ന യൂറ്റുബ് വീഡിയോകൾ കണ്ട് ഹൂലാഹുപ്പിൽ പല വിത്യാസങ്ങൾ കണ്ടുപിടിച്ച് പരിശ്രമിക്കുമ്പോൾ എല്ലാത്തിനും പിന്തുണയായി കൂടെ നിന്നത് സഹോദരി റെന പർവ്വിനും ഇരട്ട സഹോദരൻ റൈഹാൻ മുഹമ്മദുമാണ്. സഹോദരിയാണ്
റുമൈസയുടെ കഴിവ് തിരിച്ചറിഞ്ഞതും വേണ്ട പ്രോത്സാഹനങ്ങൾ നൽകിയതും. നൃത്തം ചെയ്തും, പടം വരച്ചും , എഴുതിയും, ബുക്കുകൾ വായിച്ചും,ഭക്ഷണം കഴിച്ചും അങ്ങനെ ഉറക്കമല്ലാത്ത നേരങ്ങളിൽ മുഴുവൻ സമയവും ഹൂലാഹുപ്പ് ഉപയോഗിക്കുന്നുണ്ട്. ഇടവില്ലാതെ രണ്ട് മണിക്കൂറിലധികം ഹൂപ്പ് ചെയ്യുന്നത് ശ്രദ്ധിച്ചപ്പോഴാണ് ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചത്. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയെല്ലാം വിശദമായി പരിശോധിച്ചപ്പോൾ ഇപ്പോൾ നിലവിലുളള റെക്കോർഡ് സമയത്തിലധികം ഈ ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് തന്നെ ഹുലാഹുപ്പിൽ സ്പിൻ ചെയ്യാൻ ഈ കൊച്ചു മിടുക്കിക്ക് സാധിക്കുന്നുണ്ട്. പരിശീലനം ഇല്ലാതെ സ്വന്തം പരിശ്രമത്താലാണ് ഈ മിടുക്കി ഹൂലാഹൂപ്പിങ്ങ് എന്ന മാസ്മരികത വശമാക്കിയത്. എല്ലാ റെക്കോർഡുകളിലും ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ റുമൈസ. മുൻ വൈക്കം നഗരസഭ വൈസ് ചെയർമാൻ കോട്ടിപ്പറമ്പിൽ അബ്ദുൽ സലാം റാവുത്തർ, സീന ദമ്പതികളുടെ കൊച്ചുമകളാണ് റുമൈസ.
Follow us on :
Tags:
More in Related News
Please select your location.