Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ബുക്ക് ഡിപ്പോയും ആര്‍.ഡി.ഡി ഓഫിസും സന്ദര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍

24 May 2026 12:01 IST

Jithu Vijay

Share News :

മലപ്പുറം : വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ മലപ്പുറം ബുക്ക് ഡിപ്പോ സന്ദര്‍ശിച്ചു. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ചുള്ള പാഠപുസ്തക വിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടറിയുന്നതിനുമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ബുക്ക് ഡിപ്പോയിലെ നിലവിലെ സൗകര്യങ്ങള്‍ പരിശോധിച്ച മന്ത്രി, പുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. 


മലപ്പുറം ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസും മന്ത്രി സന്ദര്‍ശിച്ചു. ഓഫിസിലെ ഫയല്‍ നീക്കങ്ങളും ഭരണപരമായ കാര്യങ്ങളും അദ്ദേഹം വിലയിരുത്തി. റീജണല്‍ ഓഫീസിനാവശ്യമായ അടിയന്തര കാര്യങ്ങളും ആവശ്യമായ അറ്റകുറ്റപ്പണികളും ചെയ്യാമെന്ന് മന്ത്രി ഉറപ്പു നല്‍കി. 


.

Follow us on :

More in Related News