Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2026 14:25 IST
Share News :
നാദാപുരം - വായന കളരിയുടെ ഭാഗമായി എടച്ചേരി വിജയകലവേദി ആൻ്റ് ഗ്രന്ഥാലയം നവാഗത എഴുത്തുകാരുടെ സംഗമം സംഘടിപ്പിച്ചു. കഥയിലൂടെയും കവിതയിലൂടെയും ചിത്ര രചന, കാർട്ടൂൺ എന്നീ മേഖലകളിലൂടെയും സാഹിത്യ ലോകത്തേക്ക് പ്രവേശിക്കുന്ന പുതുതലമുറയെ വരവേറ്റ് വിജയ കലാവേദി വായനകളരി അർത്ഥപൂർണ്ണമാക്കി വേനലവധിക്കാലപ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു. നവ എഴുത്തുകാരായ തൻഹതാര, ഫാദിയനസ്രിൻ, ശിവഗംഗ ബി.ആർ, നൈനികസുമേഷ്, അശ്വതി എം.കെ, മിഴി.എസ്പ്രശാന്ത് , ശ്രീദേവി ,ശ്രീ വിദ്യ എന്നിവരുടെ രചനകൾ വായിച്ച് ചർച്ച ചെയ്തു. രാജീവ് വള്ളിൽ ഉദ്ഘാടനം ചെയ്തു. പി. എം.നാണു മുഖ്യാഥിതിയായി.ജിഷ സി. പി,ജിജീഷ് സി.കെ, പ്രേമചന്ദ്രൻ കെ.ടി. കെ, സുമേഷ് എം , ശ്രീന.കെ, സുനിലസി.കെ കിരൺ കെ.ടി.കെ,രാമചന്ദ്രൻ.കെ എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.