Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറില്‍ വായ്പ തട്ടിപ്പു നടത്തിയ മലയാളി വ്യവസായിയെ കേന്ദ്രീകരിച്ച് കേരളത്തില്‍ ഇ.ഡി റെയ്ഡ്.

06 Sep 2024 01:31 IST

- ISMAYIL THENINGAL

Share News :

ദോഹ: ഖത്തറില്‍ നടത്തിയ വൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ എൻഫോഴ്സ്മെൻ്റ്ഡയറക്ടറേറ്റ് (ഇഡി) കേരളത്തിൽ ഒരു വ്യവസായിയുടെ സ്ഥാപനങ്ങളിൽ റെയ്ത് നടത്തിയതായി ഇന്ത്യയിലെ പ്രമുഖ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 61 കോടി രൂപയുടേതാണ് തട്ടിപ്പ്. കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡിയുടെ കോഴിക്കോട് ഉപമേഖലാ ഓഫീസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. മൂന്നര ലക്ഷം രൂപ രൊക്കം പണമായി പിടിച്ചെടുത്തു. അന്താരാഷ്ട്ര കുംഭകോണത്തിന്റെ നിര്‍ണായക തെളിവുകളും കണ്ടെടുത്തുവെന്നാണ് വിവരം.

മുഖ്യപ്രതിയെ സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന നിർണായക രേഖകളും ഇഡി പിടിച്ചെടുത്തു.


കണ്ണൂരിലെ തുവ്വക്കുന്ന് സ്വദേശിയായ വ്യവസായി ഇസ്മയില്‍ ചക്കരാത്ത് ദോഹയിൽ സ്ഥാപനം നടത്തിവരികയായിരുന്നുവെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.യുണൈറ്റഡ് ബാങ്കില്‍ നിന്ന് 30.64 ലക്ഷം റിയാലിന്റെ വായ്പ തരപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ദോഹ ആസ്ഥാനമായുള്ള തന്റെ സ്ഥാപനം വിപുലീകരിക്കുന്നതിനായാണ് പ്രതി ഭീമമായ ഈ തുക ബാങ്കിൽ നിന്ന് വായ്മ എടുത്തെന്നും എന്നാൽ വായ്പ തിരിച്ചടക്കുകയോ ഉദ്ദേശിച്ച ആവശ്യത്തിന് ലോൺ ഉപയോഗിക്കുകയോ ചെയ്തില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.


ക്രൈംബ്രാഞ്ചിൻ്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം സമർപ്പിച്ച എഫ്‌ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ബിനാമി ഇടപാടുകൾ ഉപയോഗിച്ച് വയനാട്ടിലെ നിക്ഷേപങ്ങളിലേക്ക് ലോൺ തുക വകമാറ്റിയതായി അന്വേഷണത്തോട് അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നുവെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.മൂന്നിടങ്ങളിലാണ് ഇ.ഡിറെയ്ക്ക് നടത്തിയത്.ചക്കരാത്തിന്റെയും കൂട്ടാളികളുടെയും 10 ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചിട്ടുള്ളതായും 

പറയുന്നു.


Follow us on :

More in Related News