Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേദഗിരി കലിഞ്ഞാലി മഹാദേവക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠയും ഉത്സവവും

27 Apr 2025 19:46 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: വേദഗിരി കലിഞ്ഞാലി

മഹാദേവക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠകര്‍മ്മം ഏപ്രില്‍ 30-ന് രാവിലെ 7.07 നും 8.04 നുംമധ്യേ

ക്ഷേത്രം തന്ത്രി കുമരകംഗോപാലന്‍ തന്ത്രി,ജിതിന്‍ ഗോപാല്‍,മേല്‍ശാന്തി സുമേഷ് വയല എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11.30 -ന്  

മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പ്രഭാഷണം നടത്തും.

ധ്വജ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ഉത്സവം മേയ് മൂന്നു മുതല്‍10 -വരെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കും.

മൂന്നിന് രാവിലെ എട്ടിനും ഒമ്പതിനും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ്,

വൈകിട്ട് 7 30ന് നൃത്ത സന്ധ്യ ,9ന് സംഗീതാര്‍ച്ചന ,നാലിന് വൈകിട്ട് 7ന് ധ്വജപ്രതിഷ്ഠ സമര്‍പ്പണ സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.ക്ഷേത്ര ഉപദേശക സമിതി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ഇടശ്ശേരില്‍ അധ്യക്ഷത വഹിക്കും.ധ്വജപ്രതിഷ്ഠ സമര്‍പ്പണം എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി നിര്‍വഹിക്കും.

മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.

അഞ്ചിന് രാവിലെ 11ന് ഭക്തിഗാനസുധ,വൈകിട്ട് 7 30ന് കിരാതം കഥകളി,

ആറിന് രാത്രി ഏഴിന് നൃത്ത സന്ധ്യ,

ഏഴിന് രാവിലെ 6 30-ന് ലളിതസഹസ്രനാമജപം,വൈകിട്ട് 7. 45 -നൃത്ത നിശ .എട്ടിന് വൈകിട്ട് 7 30 -ന് നൃത്ത സംഗീത നാടകം,പള്ളിവേട്ട ദിവസമായ ഒമ്പതിന് ഉച്ചയ്ക്ക് 12. 30ന് ഉത്സവബലി ദര്‍ശനം,രാത്രി 9. 30ന് തിരിച്ചെഴുന്നള്ളിപ്പ്.

ആറാട്ട് ദിവസമായ പത്തിന് രാവിലെ 10-ന് ഭക്തിഗാനമേള,വൈകിട്ട് ആറിന് ആറാട്ട്, രാത്രി 8.30-ന് ആറാട്ട് സദ്യ

എന്നിവയാണ് പ്രധാന പരിപാടികള്‍.

ക്ഷേത്രം ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ഇടശ്ശേരില്‍,പ്രസിഡണ്ട് സന്തോഷ് കിടങ്ങയില്‍,വൈസ് ചെയര്‍മാന്‍ ശ്യാം വി. ദേവ് പുത്തന്‍പുരക്കല്‍,വൈസ് പ്രസിഡണ്ട് രാജന്‍ പാലത്തടത്തില്‍,സെക്രട്ടറി സത്യ ദാസ്പൂ വംനില്‍ക്കുന്നതില്‍,സജി വട്ടക്കുന്നേല്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു

Follow us on :

More in Related News