03 Aug 2024 11:12 IST
Share News :
കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും രൂപം കൊണ്ടതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച്ച രാവിലെ മുതൽ പ്രകടമായ കാറ്റ് മിക്കയിടത്തും പൊടിപടലങ്ങൾ പടർത്തി. മൈതാനങ്ങളിൽനിന്ന് ഉയർന്നുപൊങ്ങിയ കാറ്റിനൊപ്പം പൊടിപടലങ്ങൾ ദൂരങ്ങളിലേക്ക് വരെ വ്യാപിച്ചു.
വരും ദിവസങ്ങളിലും പൊടിപടലത്തിന് സാധ്യതയുണ്ടെന്ന് കാലാവസഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. വെള്ളിയാഴ്ച്ച രാജ്യത്ത് കനത്ത ചൂടും അനുഭവപ്പെട്ടിരുന്നു. രാജ്യം ഇപ്പോൾ വേനലിലെ മിർസാം സീസണിലൂടെയാണ് കടന്നുപോകുന്നത്. ഉയർന്ന താപനിലയാണ് ഈ സീസണിന്റെ സവിശേഷത.
ഈ ഘട്ടത്തിൽ ചൂട് അതിന്റെ ഏറ്റവും തീവ്രമായ ഉയർച്ചയിലെത്തും. തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കും. മിർസാം സീസണിൽ പകലിന്റെ ദൈർഘ്യം 13 മണിക്കൂറും 36 മിനിറ്റും വരെ നീളും. രാത്രി 11 മണിക്കൂറും 24 മിനിറ്റായി ചുരുങ്ങും. മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.